അതുകൊണ്ടാണ് മരിച്ചദിവസം തീരെ സുഖമില്ലാഞ്ഞിട്ടും രാമായണം അവതരിപ്പിക്കാന്‍ ഏറണാകുളത്തേക്ക് പോയത്.കര്‍ട്ടനുയരുമ്പോള്‍ സ്റ്റേജിനുമുന്നിലുള്ള പുരുഷാരം എന്നും അച്ഛനേ സന്തോഷിപ്പിച്ചിരുന്നു
അച്ഛന്‍റെ ചെറിയകണ്ണൂകള്‍ ഭാവസാഗരമാഉയിരുന്നു; വിരലുകള്‍ വാചാലമായിരുന്നു. ആ മുഖത്ത് വിടരുന്നതുപോലെ ഭാവദീപ്തി മറ്റെങ്ങും ഞാന്‍ കണ്ടിട്ടില്ല. അച്ഛന്‍റെ മുദ്രാപ്രകടനത്തിന്‍റെ സൌകുമാര്യവും അനായാസതയും അനന്യമായിരുന്നു.
അച്ഛന്‍റെ ശരീര ഭാഷയ്ക്കുമുണ്ടായിരുന്നു സവിശേഷതകള്‍.ഏതു വേഷത്തോടും കതാപാത്രത്തോടും അച്ഛന്‍ ശരീരികമായി പൊരുത്തപ്പെട്ടിരുന്നു.അശോകകവനിയിലെ ഹനൂമാനും രാവണസ്ദഭയിലെ ഹനൂമാനും ആകാരത്തില്‍ വ്യത്യാസമുള്ളതായി തോന്നിക്കാന്‍ ആയിരുന്നു. അതു പോലെ ഭഗവ്ദ് ഗീതയില്‍ രഥവേഗം നടിച്ച് വരുമ്പോഴും,വിശ്വരൂപം പ്രാപിക്കുമ്പോഴും അഭിനയിത്തിന്‍റെ ഈ മാത്രിക സിദ്ധി അച്ഛന്‍ അനുഭവപ്പെടുത്താറുണ്ട്.
മുന്‍ശുണ്ഠിക്ക്കാരനായിരുന്നുവെങ്കിലും അച്ഛന്‍ എന്നോട് ഒരിക്കലും ദേഷ്യപ്പെട്ടിട്ടില്ല.കൊച്ചുനാളില്‍ എന്‍റെ കുസൃതികളില്‍ സരസമായി പങ്കുകൊണ്ടിരുന്നു താനും. ഞാനും ചേചിയും ( വിലാസിനി ) അച്ഛനുറങ്ങുമ്പോള്‍ മുടി പിടിച്ച് പിരിച്ചു കെട്ടി വെക്കും ചിലപ്പോല്‍ ഞങ്ങളുടെ വക മുഖത്ത് മെയ്ക്കപ്പും ഇട്ടു കൊടുക്കും . അപ്പോഴെന്തേ അച്ഛന്‍ ദേഷ്യപ്പെടാതിരുന്നത് എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്.