നവരസങ്ങള്‍ അഭിനയിക്കുക ഏതു നര്‍ത്തകനും ചെയ്യുന്ന കാര്യമാണ്. എന്നാല്‍ ഒരു നൃത്ത ഇനമായി നവരസങ്ങള്‍ അഭിനയിച്ചാലോ?
പ്രമുഖ നൃത്താചാര്യനും നര്‍ത്തകനുമായ ഗുരുഗോപിനാഥാണ് നവരസങ്ങള്‍ ആദ്യം നൃത്തരൂപത്തില്‍ അവതരിപ്പിച്ചത്.
ശൃംഗാരം , വീരം തുടങ്ങി ശാന്തം വരെയുള്ള ഒമ്പത് രസങ്ങള്‍ അവയുടെ സ്ഥായി- സഞ്ചാരീ ഭാവങ്ങള്‍ മുഖരാഗം എന്നിവ തെല്ലും ഏറ്റകുറച്ചിലില്ലാതെയും അനൗചിത്യമില്ലാതെയും അവതരിപ്പിക്കുക ശ്രമകരമായ കാര്യമാണ്.
WD
WD
WD
WD
നവരസങ്ങള്‍ കാണികള്‍ക്ക് ഹൃദ്യമാകണമെങ്കില്‍ അത് സൗന്ദര്യാത്മകവും ശാസ്ത്രനിഷ്ഠവും അതേപോലെ സംവേദനക്ഷമവുമാകണം. ഗുരുഗോപിനാഥിന്‍റെ നവരസപ്രകടനത്തിന് ഈ ഗുണങ്ങളെല്ലാം ഉണ്ടായിരുന്നു.
ഗുരുഗോപിനാഥിനെപ്പോലെ നവരസങ്ങളും ഭാവങ്ങളും സമര്‍ത്ഥവും സൗന്ദര്യാത്മകവുമായി അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു കലാകാരനും 20-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ഉണ്ടായിട്ടില്ല.
ഇതു പറയുന്നത് പ്രമുഖ നൃത്ത ഗവേഷകനും പണ്ഡിതനും നൃത്ത സംബന്ധിയായ ഏറ്റവും വലിയ വസ്തുശേഖരത്തിന്‍റെ ഉടമയുമായിരുന്ന പ്രഫ.മോഹന്‍ ഖോകര്‍.