അച്ഛന്‍: മധുരമായ ഒരോര്‍മ്മ

ഗുരു ഗോപിനാഥിനെ കുറിച്ച് മകള്‍ വിനോദിനി

Guru Gopinath
WDWD
ജീവിച്ചിരുന്നെങ്കില്‍ അച്ഛന് ഇന്ന് 100 വയസ്സാകുമായിരുന്നു. എന്നാല്‍ എന്‍റെ മനസ്സില്‍ അച്ഛന് അത്രക്കൊന്നും വയസ്സായിട്ടുഇല്ല.ചുരുണ്ട നീളന്‍ മുടിയും സമൃദ്ധമായ താടിയും,നെറ്റിയില്‍ കുറിയും, മുഖത്ത് സദാ പ്രസാദവും,ചുണ്ടില്‍ ചെറു ചിരുമുള്ള അച്ഛനാണെന്‍റെ ഓര്‍മ്മയില്‍ എന്നും.

കലാകാരന്‍ എന്ന നിലയില്‍ അച്ഛനന്‍റെ ഏറ്റവും വലിയ ഗുണം സമര്‍പ്പണവും പൂര്‍ണ്ണതക്കുവേണ്ടിയുള്ള കഠിന തപവുമാണ്. സിദ്ധികകളെ സാധനയും ഉപാസനയും കൊണ്ട് ഉദാത്തമക്കാന്‍ അച്ഛനു കഴിഞ്ഞു. നൃത്തം പഠിപ്പിക്കുന്ന കാര്യത്തിലും അച്ഛന്‍ ഒരു വിട്ടുവീഴ്ചക്കും ഒരുക്കമല്ലായിരുന്നു.
vinodini
WDWD


വിചാരിച്ച മട്ടില്‍ നന്നായി, തികവോടെ വരുന്നതു വരെ പരിശീലനം തുടരും. നന്നയിലെങ്കില്‍ പെട്ടെന്നു ദേഷ്യം വരും. ചില ശിഷ്യര്‍ക്ക് നല്ല തല്ല് കീട്ടിയിരുന്നതായി കേട്ടിട്ടുണ്ട്. അവരെല്ലാം മികച്ച നര്‍ത്തകരായി പിന്നീട് അറിയപ്പെടുകയും ചെയ്തു

നിഷ്കാമിയായിരുന്നു അച്ഛന്‍.നൃത്തസപര്യയിലൂടെ എന്തെങ്കിലും പ്രതിഫലമോ നേട്ടമോ ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടില്ല.അന്‍പതോളം കലാകാരന്മാര്‍ പങ്കെടുത്ത രാമായണം ബാലെ അവതരിപ്പിച്ച് കിട്ടുന്ന പണം പങ്കു വെച്ച് കഴിയുമ്പോല്‍ അച്ഛന് അമ്പതോ നൂറോ കിട്ടിയാലായി .കര്‍മ്മം ചെയ്യുക -- നൃത്തം അവതരിപ്പിക്കുക- - അതു മാത്രമായിരുന്നു അച്ഛന്‍റെ ആനന്ദം.. സംതൃപ്തി.

( തമിഴ് സിനിമയായ മായാബാസാറില്‍ ഗുരു ഗോപിനാഥ് പകെടുത്ത ഭസ്മാസുരമോഹിനി നൃത്തം. ബ്ഭസ്മാസുരനായി ഗുരുഗോപിനാഥ്. ശിവനായി ഗുരു ഗോപാലകൃഷ്ണന്‍, മോഹിനിയായി ശാന്താറാവു )

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :