1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. wayne rooney chnice trancefer: hoze murinjo comments

റൂണിയുടെ ഈ ‘തകര്‍പ്പന്‍ ഗോള്‍’ ഹൊസെയുടെ ഹൃദയം കീഴടക്കി

റൂണിയുടെ നിലപാട് ഹൊസെയുടെ ഹൃദയം തകര്‍ത്തു കളഞ്ഞു

wayne rooney
മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് വിട്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന വെ​റ്റ​റ​ൻ താ​രം വെയ്‌ന്‍ റൂണിയുടെ തീരുമാനം സന്തോഷകരമെന്നു യുണൈറ്റഡ് പരിശീലകൻ ഹൊസെ മൗറീഞ്ഞോ. റൂണിയുടെ ഈ തീരുമാനം സന്തോഷകരമാണ്. ഞായറാഴ്ച സതാംപ്ടണെതിരേ നടക്കുന്ന ലീഗ് കപ്പ് ഫൈനലിൽ അദ്ദേഹം കളിക്കുമെന്നും ഹൊസെ പറഞ്ഞു.

പരുക്കിന്‍റെ പിടിയിൽനിന്നു മുക്തനായ റൂണി ലീഗ് കപ്പ് ട്രോഫി നേടുന്നതിനായി ടീമിനൊപ്പം പോരാടുമെന്നും ഹൊസെ വ്യക്തമാക്കി.

മാഞ്ചസ്റ്റർ വിട്ട് ചൈനീസ് സൂപ്പർ ലീഗിൽ റൂണി കളിക്കുമെന്നു അഭ്യൂഹങ്ങൾ പരന്നിരുന്നു. ചൈനീസ് ക്ലബ്ബില്‍ വന്‍ പ്രതിഫലം ലഭിക്കുമെന്നതിനാല്‍ കൂടുതല്‍ താരങ്ങള്‍ വന്മതില്‍ കടക്കാന്‍ ഒരുങ്ങുകയാണ്. ചൈനീ​സ് ട്രാ​ന്‍​സ്ഫ​ര്‍ വി​ന്‍​ഡോ 28ന് ​തീ​രാ​നി​രി​ക്കെയാണ് റൂ​ണി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. പ​തി​നെ​ട്ടാം വ​യ​സു മു​ത​ല്‍ മാ​ഞ്ച​സ്റ്റ​ര്‍
യു​ണൈ​റ്റ​ഡി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാണ് റൂണി.
About Writer
jibin
അടുത്ത ലേഖനം
നാണക്കേടെന്നു പറഞ്ഞാല്‍ ഇങ്ങനെയുണ്ടോ ?; ലോക ഒന്നാം നമ്പർ ടീം വാരിക്കുഴിയില്‍ വീണു - ചരിത്രമെഴുതി ഓസീസ്