അനുബന്ധ വാര്‍ത്തകള്‍
- എംബാപ്പെയുമായി രസത്തിലല്ല, ടീം മാനേജ്മെന്റുമായും ഉടക്ക്; നെയ്മറെ വില്ക്കാന് പി.എസ്.ജി
- മെസി വരെ എന്നോട് പറഞ്ഞു, അവരെ കാണിക്കാന്‍ വേണ്ടി തന്നെയാണ് ഞാന്‍ അത് ചെയ്തത്; വെളിപ്പെടുത്തലുമായി എമി മാര്‍ട്ടിനെസ്
- ഇതും മെസി തൂക്കും ! ഫിഫയുടെ മികച്ച താരമാകാന്‍ എംബാപ്പെയും മെസിയും തമ്മില്‍ മത്സരം
- ഫിഫ ദി ബെസ്റ്റ്: പട്ടികകളിൽ അർജൻ്റൈൻ താരങ്ങളുടെ ആധിക്യം, മികച്ച പരിശീലകനുള്ള പട്ടികയിൽ സ്കലോണിയും
- സൗദി ലീഗിൽ റൊണാൾഡോയുടെ ആറാട്ട്, ഹാട്രിക്കോടെ ലീഗ് ഫുട്ബോളിൽ 500 ഗോൾ നേട്ടം
നെയ്മര്‍ കൂടി പോയാല്‍ ഞാന്‍ ഇവിടെ നില്‍ക്കില്ല; മെസി പി.എസ്.ജി. വിട്ടേക്കും, കരാര്‍ പുതുക്കില്ല !
അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസി പി.എസ്.ജി. വിട്ടേക്കുമെന്ന് സൂചന. ഈ സമ്മറില്‍ പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കും. കരാന് പുതുക്കാന്‍ മെസി തയ്യാറല്ലെന്നാണ് വിവരം. മെസിയെ നിലനിര്‍ത്താന്‍ പി.എസ്.ജി. ആഗ്രഹിക്കുന്നുണ്ടെങ്കിലും താരം തയ്യാറല്ലെന്നാണ് വിവരം.
ഇത്തവണത്തെ ട്രാന്‍സ്ഫറില്‍ നെയ്മറെ വില്ക്കാന് പി.എസ്.ജി. ആഗ്രഹിക്കുന്നുണ്ട്. നെയ്മര്‍ കൂടി പോകുന്ന സാഹചര്യത്തില്‍ പി.എസ്.ജിയില്‍ തുടരാന്‍ മെസിയും ആഗ്രഹിക്കുന്നില്ലെന്നാണ് കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.