1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Messi completed 700 goals

700 തികച്ച് മെസ്സി, ലാലിഗയിൽ ബാഴ്‌സക്ക് സമനിലകുരുക്ക്

മെസ്സി
ലയണൽ മെസ്സിയുടെ 700മത് ഗോൾ പിറന്ന മത്സരത്തിൽ സ്പാനിഷ് ലീഗിലെ വമ്പന്മാരായ ബാഴ്‌സലോണക്ക് സമനിലക്കുരുക്ക്. അത്‍ലറ്റിക്കോ മാഡ്രിഡിനോട് രണ്ട് ഗോൾ അടിച്ചാണ് നിലവിലെ ചാമ്പ്യൻമാർ സമനില വഴങ്ങിയത്. 3 പെനാൽറ്റി ഗോളുകളും ഒരു സെൽഫ് ഗോളുമാണ് മത്സരത്തിൽ പി‌റന്നത്. കളിയുടെ അമ്പതാം മിനുറ്റിൽ ആയിരുന്നു മെസ്സിയുടെ 700ആം ഗോൾ.
 
അത്‌ലറ്റികോ മാഡ്രിഡിനെതിരായ നിർണായകമായ മത്സരത്തിൽ സമനില വഴങ്ങിയതോടെ കിരീട പ്രതീക്ഷകൾക്കും മങ്ങലേറ്റു. ലീഗിൽ ഒന്നാമതുള്ള റയൽ മാഡ്രിഡിനേക്കാൾ ഒരു പോയിന്‍റ് പിന്നിലാണ് ബാഴ്‌സ. റയൽ ഒരു മത്സരം കുറവാണ് കളിച്ചിരിക്കുന്നത്. നാളെ നടക്കുന്ന റയൽ മാഡ്രിഡ് ഗെറ്റാഫെ മത്സരത്തിൽ റയൽ ജയിച്ചാൽ ലീഗിൽ റയലിന് ആധിപത്യം നേടാം. ലീഗിൽ റയലിന് 71ഉം ബാഴ്സയ്ക്ക് 70ഉം പോയിന്‍റാണ് ഉള്ളത്.
അടുത്ത ലേഖനം
ലോകകപ്പിൽ കപ്പടിയ്ക്കണം എങ്കിൽ അടുത്ത വർഷം രോഹിത് നായകനാവട്ടെ: നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ താരം !