ശ്രീനു എസ്|
Last Updated:
ശനി, 6 ജൂണ്‍ 2020 (08:14 IST)
ലോകത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിലെ ഏക ഇന്ത്യക്കാരനായി അക്ഷയ്കുമാര്‍ മാത്രം. ഫോബ്‌സ് മാസിക ഇറക്കിയ നൂറുപേരുടെ പട്ടികയില്‍ 52-ാം സ്ഥാനക്കാരനായ അക്ഷയ്കുമാറിന്റെ പ്രതിഫലം 366കോടി രൂപയാണ്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ടെലിവിഷന്‍താരം കൈലി ജെന്നറിന്റെ പ്രതിഫലം 4461 കോടിയാണ്.
ഫുട്‌ബോള്‍ താരങ്ങളായ ക്രിസ്ത്യാനോ റൊണാള്‍ഡോ നാലാം സ്ഥാനത്തും ലയണല്‍ മെസ്സി അഞ്ചാം സ്ഥാനത്തുമുണ്ട്. ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ആണ് മൂന്നാം സ്ഥാനത്തുള്ളത്.