1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Mbappe will be playing no 9 at real madrid

Mbappe: പത്താം നമ്പറില്ല, റയലിൽ എംബാപ്പെ കളിക്കുക നമ്പർ 9 ജേഴ്സിയിൽ

Mbappe, Real Madrid
ഫ്രഞ്ച് സൂപ്പര്‍ താരമായ കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡില്‍ കളിക്കുക നമ്പര്‍ 9 ജേഴ്‌സിയിലെന്ന് റയല്‍ മാഡ്രിഡ്. ജൂലൈ 26ന് സാന്റിയാഗോ ബെര്‍ണബ്യൂ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എംബാപ്പെയെ റയല്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നും ക്ലബ് വ്യക്തമാക്കി. പിഎസ്ജി ജേഴ്‌സിയില്‍ പത്താം നമ്പറിലായിരുന്നു എംബാപ്പെ കളിച്ചിരുന്നതെങ്കിലും റയലില്‍ ലൂക്കാ മോഡ്രിച്ചാണ് നിലവില്‍ പത്താം നമ്പര്‍ ജേഴ്‌സി അണിയുന്നത്.
 
റയല്‍ മാഡ്രിഡിന്റെ മുന്‍ ഫ്രഞ്ച് സ്‌ട്രൈക്കറായ കരിം ബെന്‍സേമയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു താരം നമ്പര്‍ 9 ജേഴ്‌സി അണിയുന്നത്. നാച്ചോ ഫെര്‍ണാണ്ടസ് ഒഴിഞ്ഞ ആറാം നമ്പര്‍ ജേഴ്‌സി മിഡ് ഫീല്‍ഡര്‍ എഡ്വാര്‍ഡോ കാമവിംഗ അണിയും. ടോണി ക്രൂസ് അണിഞ്ഞിരുന്ന എട്ടാം നമ്പര്‍ ജേഴ്‌സി അണിയുക ഉറുഗ്വെന്‍ താരമായ വാല്‍വെര്‍ദെ ആയിരിക്കും.
അടുത്ത ലേഖനം
വഴിമുടക്കി ഇന്ത്യ, ചാമ്പ്യൻസ് ട്രോഫിയ്ക്കായി പാകിസ്ഥാനിലേക്കില്ല