അനുബന്ധ വാര്‍ത്തകള്‍
- 30 വർഷത്തെ കാത്തിരിപ്പിന് വിരാമം,പ്രീമിയർ ലീഗ് കിരീടം ചെമ്പടയ്ക്ക്
- യുവന്റസിനെ വീഴ്ത്തി ഇറ്റാലിയൻ കപ്പ് നാപ്പോളിക്ക്, ഇംഗ്ലീഷ് പ്രീമിയർ ലീഗിന് തുടക്കം
- ഫ്ലോയിഡിന്റെ സംസ്കാര ചിലവ് ഏറ്റെടുത്ത് മെയ്വെതർ, കൊലപാതകത്തിൽ പ്രതിഷേധം അറിയിച്ച് കായികലോകം
- ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജൂൺ 17ന് പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്
- ലിവർപൂളിൽ എത്തുന്നതിന് മുൻപ് ക്ലോപ്പ് തള്ളിയത് ഈ ടീമിൽ നിന്നുമുള്ള ഓഫർ!
ഈ കിരീടം ക്ലബ് ഇതിഹാസങ്ങൾക്കും ആരാധകർക്കും: വികാരനിർഭരനായി ക്ലോപ്പ്
30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലിവർപൂളിനായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് നേടികൊടുത്തതിന് ശേഷം പ്രതികരണവുമായി പരിശീലകൻ യുർഗൻ ക്ലോപ്പ്.ക്ലബ്ബിന്റെ കിരീട നേട്ടത്തിനു ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ കണ്ണീരോടെയാണ് ക്ലോപ്പെ പ്രതികരിച്ചത്. കിരീട നേട്ടം ക്ലബിന്റെ ആരാധകർക്കും ക്ലബ് ഇതിഹാസങ്ങൾക്കും സമർപ്പിക്കുന്നതായി ക്ലോപ്പ് പറഞ്ഞു.
ക്ലബിനായി എനിക്ക് നാല് വർഷം മാത്രമെ കാത്തിരിക്കേണ്ടിവന്നുള്ളു. എന്നാൽ ആരാധകരുടെ കാര്യം അങ്ങനെയല്ല. 30 വർഷം നീണ്ട കാത്തിരിപ്പ്. ലിവര്‍പൂള്‍ പോലെ ചരിത്രപ്രസിദ്ധമായ ക്ലബിന് കിരീട നേട്ടം സമ്മാനിക്കാനായതില്‍ അഭിമാനമുണ്ടെന്നും വിജയത്തിന് പിന്നിൽ കെന്നി ഡാഗ്ലിഷ്, സ്റ്റീവന്‍ ജെറാര്‍ഡ് തുടങ്ങിയവരുടെ പിന്തുണ നിര്‍ണായകമായിരുന്നുവെന്നും ക്ലോപ്പ് വ്യക്തമാക്കി.