യുവന്റസിനെ വീഴ്‌ത്തി ഇറ്റാലിയൻ കപ്പ് നാപ്പോളിക്ക്, ഇംഗ്ലീഷ് പ്രീമിയർ ലീഗിന് തുടക്കം

അഭിറാം മനോഹർ| Last Modified വ്യാഴം, 18 ജൂണ്‍ 2020 (12:34 IST)
യുവന്റസിനെ പെനാൽറ്റി ഷൂറ്റൗട്ടിൽ വീഴ്‌ത്തി നാപ്പോളി നാപ്പോളി ഇറ്റാലിയൻ കപ്പ് ചാമ്പ്യൻമാരായി. 4-2നാണ് നാപ്പോളിയുടെ ജയം. പൗലോ ഡിബാലയും,ഡാനിലോയും യുവന്റസിന്റെ പെനാൽറ്റികൾ പാഴാക്കി.ഇതോടെ കരിയറിൽ ആദ്യമായി തുടർച്ചയായ ഫൈനലുകളിൽ ക്രിസ്റ്റ്യാനോ തോൽവിയറിഞ്ഞു.

അതേസമയം മാഞ്ചസ്റ്റർ സിറ്റിയുടെ തകർപ്പൻ ജയത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ വീണ്ടും തുടങ്ങി. ആഴ്‌സണലിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സിറ്റി തകർത്തത്.സിറ്റിക്കായി റഹീം സ്റ്റെര്‍ലിങ്(45+2) കെവിന്‍ ഡിബ്രുയിന്‍(51) ഫില്‍ ഫോഡന്‍(90+2) എന്നിവരാണ് ഗോള്‍ നേടിയത്. മത്സരത്തിന്റെ 49മത് മിനുട്ടിൽ ചുവപ്പ് കാര്‍ഡ് കണ്ട് ഡേവിഡ് ലൂയിസ് പുറത്തായതും ആഴ്‌സണലിന് നാണക്കേടായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :