ലിവർപൂളി‌ൽ എത്തുന്നതിന് മുൻപ് ക്ലോപ്പ് തള്ളിയത് ഈ ടീമിൽ നിന്നുമുള്ള ഓഫർ!

അഭിറാം മനോഹർ| Last Modified വെള്ളി, 8 മെയ് 2020 (14:38 IST)
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ പരിശീലകനാകുന്നതിന് മുൻപ് യുർഗൻ ക്ലോപ്പ് തള്ളിയത് മെക്സിക്കോ ദേശീയ ടീമിന്റെ വാഗ്ധാനം.മെക്സിക്കോ ടീമിന്റെ മുൻ ഡയറക്‌ടറായിരുന്ന ഗ്വിലർമോ കാന്റുവാണ് ഈ വിവരം ഇപ്പോൾ പുറത്തുവിട്ടത്. ഒരു ഇൻസ്റ്റഗ്രാം അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2015ലായിരുന്നു സംഭവം.മൂനാമതൊരാൾ വഴി മെക്സിക്കൻ ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ താൽപര്യമുണ്ടോയെന്ന് ഞാൻ ക്ലോപ്പിനെ സമീപിച്ചു. എന്നാൽ തനിക്ക് ക്ലബ് ഫുട്ബോളിൽ ഒരുപാട് ചെയ്യാൻ ബാക്കിയുണ്ടെന്നും ഇംഗ്ലണ്ടിലേക്ക് പോകാനാണ് താൽപര്യമെന്നുമായിരുന്നു ക്ലോപ്പിന്റെ മറുപടി.കാന്റു പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :