30 വർഷത്തെ കാത്തിരിപ്പിന് വിരാമം,പ്രീമിയർ ലീഗ് കിരീടം ചെമ്പടയ്‌ക്ക്

അഭിറാം മനോഹർ| Last Modified വെള്ളി, 26 ജൂണ്‍ 2020 (11:55 IST)
30 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി ലിവർപൂൾ.പുലർച്ചെ നടന്ന മത്സരത്തിൽ ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചതോടെയാണ് ലിവര്‍പൂള്‍ കിരീടം ഉറപ്പിച്ചത്.നേരത്തെ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചതോടെ പോയിന്റ് പട്ടികയിൽ ഏറെ മുന്നോട്ട് പോയിരുന്നു.

ലീഗില്‍ ഏഴ് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയത്.രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 22 പോയിന്റ് ലീഡ് ലിവർപൂളിനുണ്ട്.31 മത്സരങ്ങളില്‍ നിന്ന് 86 പോയിന്റാണ് യൂർഗർ ക്ലോപ്പിന്റെ സംഘത്തിനുള്ളത്. ക്രിസ്റ്റൽ പാലസിനെതിരായ ലിവർപൂളിന്റെ കഴിഞ്ഞ മത്സരത്തിൽ ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, മുഹമ്മദ് സലാ, ഫാബീഞ്ഞോ, സാദിയോ മാനെ എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്.

ഈ സീസണിൽ ഇതുവരെ ഒരു മത്സരത്തിലാണ് ലിവർപൂൾ പരാജയപ്പെട്ടത്.കഴിഞ്ഞ തവണ ലിവര്‍പൂളിന് ചാമ്പ്യൻസ് ലീഗ് നേടികൊടുത്ത ക്ലോപ്പിന് ഏറെ കാലമായി ലിവർപൂൾ ആരാധകർ കാത്തിരുന്ന പ്രീമിയർ ലീഗ് കിരീടവും നേടികൊടുക്കാനായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :