1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Harry kane leaves tottenham

ഹാരി കെയിൻ ടോട്ടനം വിടുന്നു

ഹാരി കെയിൻ
ഇംഗ്ലീഷ് മുന്നേറ്റ താരം ഹാരി കെയ്‌ൻ ടോട്ടനം ഹോട്ട്സ്‌പർ വിടുന്നു. സീസണിനൊടുവിൽ തനിക്ക് ടീം വിടണമെന്ന് കെയിൻ ക്ലബ് അധികൃതരെ അറിയിച്ചു. താരം ചെൽസി,മാഞ്ചസ്റ്റർ യുണൈറ്റഡ്,മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ഏതെങ്കിലും ടീമുകളിലേക്ക് മാറുമെന്നാണ് സൂചന.
 
ഏതെങ്കിലും മുൻനിര ക്ലബിനൊപ്പം പ്രീമിയർ ലീഗ് കിരീടം നേടുക എന്നതാണ് ഹാരി കെയിനിന്റെ ആഗ്രഹം. അത് ടോട്ടനത്തിൽ നടക്കുന്നില്ലെന്നും അതുകൊണ്ടാണ് ക്ലബ് വിടാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഈയിടെ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു. 2024 വരെയാണ് കെയ്‌നിന് ടോട്ടനവുമായി കറാറുള്ളത്. അതിനാൽ തന്നെ കെയിനെ വാങ്ങുന്ന ക്ലബിന് ഉയർന്ന ട്രാൻസ്ഫർ ഫീ നൽകേണ്ടിവരും.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
50 കടന്നോ, സെഞ്ചുറി അടിച്ചിരിക്കും! ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ കൺവേർഷൻ റേറ്റ് കൂടിയ അഞ്ച് താരങ്ങൾ ഇവരാണ്