ബാഴ്‌സയെ തകർത്ത് പിഎസ്‌ജി,എംബാപ്പെയ്‌ക്ക് ഹാട്രിക്

അഭിറാം മനോഹർ| Last Modified ബുധന്‍, 17 ഫെബ്രുവരി 2021 (15:51 IST)
ചാമ്പ്യൻസ് ലീഗിലെ അവസാന 16ലെ ആദ്യ പാദ പോരിൽ ബാഴ്‌സയെ നാണംകെടുത്തി പിഎസ്‌ജി. ഹാട്രിക് പ്രകടനത്തോടെ ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ കളം നിറഞ്ഞതോടെ ബാഴ്‌സയുടെ പ്രതിരോധം വെറും കാഴ്‌ച്ചക്കാർ മാത്രമായി.

കളിയുടെ 32,65,85 മിനിട്ടുകളിലാണ് എംബാപ്പെയുടെ ഗോളുകൾ. 70ആംന്മിനുട്ടിൽ മൊയിസ് കീനും പിഎസ്‌ജിക്കായി ഗോൾ കണ്ടെത്തി. മത്സരത്തിൽ 27ആം മിനിട്ടിൽ ലഭിച്ച പെനാൽട്ടിയിലൂടെ ബാഴ്‌സ ആദ്യം മുന്നിലെത്തിയെങ്കിലും എംബാപ്പെയ്‌ക്ക് മുന്നിൽ ബാഴ്‌സ നിശബ്‌ദരായി.

അതേസമയം 1997ന് ശേഷം ചാമ്പ്യൻസ് ലീഗിൽ ന്യൂകാമ്പിൽ ഹാട്രിക് നേടുന്ന ആദ്യ താരമായി എംബാപ്പെ. മാർച്ച് 10നാണ് പ്രീക്വാർട്ടർ ഫൈനലിലെ ബാഴ്‌സ-പിഎസ്ജി രണ്ടാം പാദ മത്സരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :