അഭിറാം മനോഹർ|
Last Modified വ്യാഴം, 1 ഏപ്രില്‍ 2021 (15:20 IST)
ലോകകപ്പ് യോഗ്യത മത്സരത്തിൽ ജർമനിക്ക് ഞെട്ടിക്കുന്ന തോൽവി. മാസിഡോണിയക്കെതിരെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മുന്‍ ലോക ചാമ്പ്യന്‍മാർ പരാജയം രുചിച്ചത്. കഴിഞ്ഞ 20 വർഷത്തിനിടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ജർമനി നേരിടുന്ന ആദ്യ പരാജയമാണിത്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഗോരന്‍ പാണ്‍ഡേവ് മാസിഡോണിയയെ മുന്നിലെത്തിച്ചുവെങ്കിലും 63-ാം മിനിറ്റില്‍ ഗുണ്ടോഗന്റെ പെനാല്‍റ്റിയിലൂടെ ജർമനി സമനില പിടിച്ചു. എന്നാൽ 85-ാം മിനിറ്റില്‍ എല്‍ജിഫ് എല്‍മാസിന്റെ ഗോളിലൂടെ
മാസിഡോണിയ വിജയം പിടിക്കുകയായിരുന്നു.