കടം പിന്നെയും പെരുകി, കോച്ച് കിബു വികുനയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്

അഭിറാം മനോഹർ| Last Modified ബുധന്‍, 17 ഫെബ്രുവരി 2021 (18:18 IST)
സീസണിലെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചതിന് പിന്നാലെ കോച്ച് കിബു വികുനയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദിനെതിരെ നടന്ന അവസാന മത്സരത്തിൽ 4 ഗോളുകൾക്ക് പരാജയപ്പെട്ടതോടെയാണ് കിബു വികുനയെ ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനത്ത് നിന്നും നീക്കിയത്.

സീസണിൽ 18 കളികളിൽ നിന്നും 3 കളികളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്.എട്ട് കളികളിൽ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടപ്പോൾ ഏഴ് കളികൾ സമനിലയിലായി. സീസണിൽ രണ്ട് മത്സരങ്ങൾ കൂടി ബാക്കി നിൽക്കെ പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :