അനുബന്ധ വാര്‍ത്തകള്‍
- അച്ഛൻ്റെ വഴിയെ മകനും, യുണൈറ്റഡിനോട് ഗുഡ് ബൈ പറഞ്ഞ് ക്രിസ്റ്റ്യാനോ ജൂനിയർ
- വേറെ എവിടെയെങ്കിലും പോയി കരഞ്ഞോളു, എമി മാർട്ടിനെസിനെ വിമർശിച്ച് ഫ്രഞ്ച് താരത്തിനെതിരെ ഡി മരിയ
- നെയ്മറെ ടീമിൽ നിന്നും പുറത്താക്കണം, സിദാനെ പരിശീലകനായി എത്തിക്കണം: പിഎസ്ജിയിൽ തുടരാൻ നിർദേശങ്ങൾ മുന്നോട്ട് വെച്ച് എംബാപ്പെ
- പലസ്തീൻ പ്രശ്നങ്ങൾക്കൊപ്പം നിലകൊണ്ടയാളാണ് റൊണാൾഡോ, ഖത്തർ ലോകകപ്പിൽ താരത്തിനെതിരെ രാഷ്ട്രീയ വിലക്കുണ്ടായി : ഉർദൂഗാൻ
- അഹങ്കാരി, കരിയർ സ്വയം നശിപ്പിച്ചു: ക്രിസ്റ്റ്യാനോയ്ക്കെതിരെ വിമർശനവുമായി ഇറ്റാലിയൻ കോച്ച്
ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു
ബ്രസീലിന് വേണ്ടി മൂന്ന് തവണ ലോകകപ്പ് നേടിയ താരമാണ് പെലെ
ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസ്സായിരുന്നു. സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കുടലിലെ അര്‍ബുദബാധയെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ബ്രസീലിന് വേണ്ടി മൂന്ന് തവണ ലോകകപ്പ് നേടിയ താരമാണ് പെലെ. 1958, 1962, 1970 വര്‍ഷങ്ങളിലാണ് പെലെയുടെ ലോകകപ്പ് നേട്ടം. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്. ലോകകപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും പെലെയുടെ പേരിലാണ്.
അന്താരാഷ്ട്ര കരിയറില്‍ ബ്രസീലിനു വേണ്ടി 92 മത്സരങ്ങളില്‍ 77 ഗോളുകള്‍ നേടി. 1977 ഒക്ടോബര്‍ ഒന്നിന് ഫുട്ബോളില്‍ നിന്നു വിരമിച്ചു.
അടുത്ത ലേഖനം