വേറെ എവിടെയെങ്കിലും പോയി കരഞ്ഞോളു, എമി മാർട്ടിനെസിനെ വിമർശിച്ച് ഫ്രഞ്ച് താരത്തിനെതിരെ ഡി മരിയ

അഭിറാം മനോഹർ| Last Modified ബുധന്‍, 28 ഡിസം‌ബര്‍ 2022 (16:37 IST)
ഫിഫ ലോകകപ്പ് വിജയത്തിന് ശേഷം അർജൻ്റീന ഗോൾ കീപ്പർ എമി മാർട്ടിനെസ് നടത്തിയ ആഘോഷപ്രകടനങ്ങൾ ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. ഫ്രാൻസ് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ മുഖമുള്ള കളിപാവയുമായി വീജയം ആഘോഷിച്ചതാണ് ഏറെ വിമർശനങ്ങൾക്ക് കാരണമായത്.

ഫ്രാൻസിൻ്റെ പ്രതിരോധ നിര താരം ആദിൽ റാമി കടുത്ത ഭാഷയിലാണ് എമിയെ വിമർശിച്ച് രംഗത്ത് വന്നത്. ഇപ്പോഴിതാ ഈ വിമർശനത്തിന് മറുപടി നൽകിയിരിക്കുകയാണ് എമിയുടെ അർജൻ്റൈൻ സഹതാരമായ ഏയ്ഞ്ചൽ ഡി മരിയ. എമിയാണ് ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറെന്നും മറ്റെവിടെയെങ്കിലും പോയി കരയു എന്നുമാാണ് മരിയയുടെ മറുപടി.

ഖത്തർ ലോകകപ്പിലെ വിജയത്തിന് ശേഷം ഡ്രസിംഗ് റൂമിൽ നടന്ന ആഘോഷത്തിലും എമി മാർട്ടിനെസ് എംബാപ്പെയെ കളിയാക്കിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :