അഭിറാം മനോഹർ|
Last Modified തിങ്കള്‍, 26 ഡിസംബര്‍ 2022 (14:47 IST)
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഇറ്റാലിയൻ മുൻ പരിശീലകൻ ഫാബിയോ കാപെല്ലോ. ലോകകപ്പിൽ ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനിൽ ഇറക്കാത്തതിൽ വിവാദം നിലനിൽക്കെയാണ് കാപെല്ലോ താരത്തിനെതിരെ രംഗത്ത് വന്നത്. ഒരു ക്ലബിനും ഉൾക്കൊള്ളാൻ ആവാത്ത കളിക്കാരനായി ക്രിസ്റ്റ്യാനോ മാറിയെന്നും സ്വയം കരിയർ നശിപ്പിക്കുകയാണ് ക്രിസ്റ്റ്യാനോ ചെയ്യുന്നതെന്നും കാപെല്ലോ തുറന്നടിച്ചു.
ഖത്തർ ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ കളിക്കാനിറക്കാത്തതിൽ പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാൻ്റോസിനെതിരെ വ്യാപകവിമർശനമുയർന്നിരുന്നു. കളിക്കളത്തിൽ സഹതാരങ്ങളിൽ നിന്നും വേണ്ട വിധത്തിലുള്ള പിന്തുണ ലഭിക്കാത്തതിൽ ക്രിസ്റ്റ്യാനോ നിരാശനായിരുന്നു.
ലോകകപ്പിന് ശേഷം നിരവധി ക്ലബുകളുമായി ചർച്ചനടത്തിയെങ്കിലും യൂറോപ്പിലെ ക്ലബുകളൊന്നും താരവുമായി കരാറിലെത്തിയിട്ടില്ല. സൗദി ക്ലബായ അൽ നാസറാണ് നിലവിൽ ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി ശക്തമായി രംഗത്തുള്ളത്.