1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Cristiano jr leaves manchester united

അച്ഛൻ്റെ വഴിയെ മകനും, യുണൈറ്റഡിനോട് ഗുഡ് ബൈ പറഞ്ഞ് ക്രിസ്റ്റ്യാനോ ജൂനിയർ

Cristiano
ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡ് വിട്ടതിന് പിന്നാലെ ക്രിസ്റ്റ്യാനോ ജൂനിയർ മാഞ്ചസ്റ്റർ യൂത്ത് അക്കാദമിയോട് വിടപറഞ്ഞു. റയൽ മാഡ്രിഡിൻ്റെ അക്കാദമിയുമായി താരം പുതിയ കരാറിൽ എത്തി. നേരത്തെ റയൽ അക്കാദമിയിൽ കളിച്ചിരുന്ന താരം 20 കളികളിൽ നിന്ന് 50 ഗോളുകൾ സ്വന്തമാക്കിയിരുന്നു.
 
12 കാരനായ ക്രിസ്റ്റ്യാനോ ജൂനിയർ യുവൻ്റസിൻ്റെയും മാഞ്ചസ്റ്ററിൻ്റെയും യൂത്ത് അക്കാദമികൾക്കായും മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. റൊണാൾഡോ റയൽ വിട്ട് യുവൻ്റസിലേക്കും പിന്നീട് മാഞ്ചസ്റ്ററിലേക്കും മാറിയപ്പോൾ ജൂനിയറും അച്ഛൻ്റെ വഴി പിന്തുടരുകയായിരുന്നു. നിലവിൽ ഫ്രീ ഏജൻ്റാണ് റൊണാൾഡോ.
 
അടുത്ത ലേഖനം
ഒപ്പം കളിച്ചു തുടങ്ങിയ ബെൻ സ്റ്റോക്സും ജോ റൂട്ടും ഇതിഹാസ താരങ്ങളായി, ഇപ്പോഴും ഭാവി താരമെന്ന ലേബലിൽ തൂങ്ങി കെ എൽ രാഹുൽ