നെയ്മറെ ടീമിൽ നിന്നും പുറത്താക്കണം, സിദാനെ പരിശീലകനായി എത്തിക്കണം: പിഎസ്ജിയിൽ തുടരാൻ നിർദേശങ്ങൾ മുന്നോട്ട് വെച്ച് എംബാപ്പെ

അഭിറാം മനോഹർ| Last Modified ചൊവ്വ, 27 ഡിസം‌ബര്‍ 2022 (14:58 IST)
പാരീസ് സെൻ്റ് ജർമനിൽ തുടരാൻ ഫ്രാൻസ് സൂപ്പർ താരം 3 നിബന്ധനകൾ മുന്നോട്ട് വെച്ചതായി റിപ്പോർട്ട്. സ്പാനിഷ് മാധ്യമമായ ഒകെ ഡിയാരോയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. നിലവിൽ 2024-25 സീസൺ വരെ എംബാപ്പെയ്ക്ക് പിഎസ്ജിയുമായി കരാറുണ്ട്. എന്നാൽ ക്ലബിലെ നിലവിലെ അവസ്ഥയിൽ താരം സംതൃപ്തനല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കരാർ പുതുക്കുന്നതിന് മുൻപ് മുന്നോട്ട് വെച്ച വ്യവസ്ഥകൾ പാലിക്കുന്നതിൽ ടീം പരജയപ്പെട്ടതിനാൽ താരം ക്ലബ് മാറുമെന്ന് അധികൃതരെ അറിയിച്ചിരുന്നു. 24 കാരനായ താരം ക്ലബി മായ നെയ്മറെ ടീമിൽ നിന്നും ഒഴിവാക്കണമെന്നതാണ് ആവശ്യങ്ങളിൽ ഒന്ന്. താരവുമായി എംബാപ്പെയുടെ ബന്ധം സുഖകരമല്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.

സിനദിൻ സിദാനെ ടീം പരിശീലകനാക്കണമെന്നും ടോട്ടന്നം ഹോട്ട്സ്പറിൽ നിന്നും ഇംഗ്ലീഷ് താരമായ ഹാരി കെയ്നിനെ നെയ്മർക്ക് പകരം ടീമിലെത്തിക്കണമെന്നുമാണ് എംബാപ്പെയുടെ മറ്റ് നിബന്ധനകൾ. ലോകകപ്പിന് ശേഷം മികച്ച ഫോമിലാണ് ഫ്രാൻസ് താരം എന്നതിനാൽ എംബാപ്പെയെ നിലനിർത്താനുള്ള ശ്രമത്തിലാണ് പിഎസ്ജി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :