അനുബന്ധ വാര്‍ത്തകള്‍
- മഴക്കെടുതി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് ഡിജിപി
- മന്ത്രിസഭാ പുനസംഘടന: ഇ പിക്ക് വ്യവസായം തന്നെ, എ സി മൊയ്തീന് തദ്ദേശ സ്വയംഭരണം, കെ ടി ജലീലിന് ഉന്നത വിദ്യാഭ്യാസം
- പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും
- നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമെന്ന് വി എസ് സുനിൽ കുമർ
- കാഴ്ച കാണാനും സെൽഫിയെടുക്കാനും പോവരുതെന്ന് വീണ്ടും മുഖ്യമന്ത്രി
മുൻ അത്‌ലറ്റിക്കോ മാഡ്രിഡ് താരത്തെ ടീമിലെത്തിച്ച് ജംഷഡ്പൂർ എഫ് സി
ജംഷഡ്പൂർ എഫ് സിയില്‍ കളിക്കാനൊരുങ്ങി മുൻ അത്‌ലറ്റികോ മഡ്രിഡ് താരം സെര്‍ജിയോ സിഡോഞ്ച. ജംഷഡ്പൂർ എഫ് സിയില്‍ അഞ്ചാമത്തെ വിദേശ താരമായാണ് സിഡോഞ്ച എത്തിയിരിക്കുന്നത്. അത്‌ലറ്റിക്കോ മഡ്രിഡിലെ ബി സി ടീമുകളിൽ സെര്‍ജിയോ സിഡോഞ്ച കളിച്ചിട്ടുണ്ട്.
ജംഷദ്പൂരിന്റെ പ്രീസീസണ്‍ ടൂറിന്റെ സമയത്ത് സ്പെയിനില്‍ വെച്ച് താരം ടീമിനൊപ്പം ചേരും. മിഡ് ഫീൽഡറയ സെര്‍ജിയോ സിഡോഞ്ച ജംഷഡ്പൂർ എഫ് സിയിലും അതേ പൊസിഷനിൽ തന്നെയാവും കളിക്കുക എന്നാണ് റിപ്പോർട്ടുകൾ.
സ്പാനിഷ് ക്ലബുകളായ സരഗോസ, ആല്‍ബസെറ്റെ, പോന്‍ഫെരാഡ എന്നീ ക്ലബ്ബുകൾക്ക് വേണ്ടി 27 കാരനായ സിഡോഞ്ച കളിച്ചിട്ടുണ്ട്. പാബ്ലൊ, വെല്ലിങ്ടണ്‍ പ്രിയോറി, തിരി, മെമൊ എന്നിവരാണ് ടീമിലെ മറ്റു വിദേശ താരങ്ങൾ.