പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും

Sumeesh| Last Modified വെള്ളി, 10 ഓഗസ്റ്റ് 2018 (16:34 IST)
പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സന്ദര്‍ശിക്കും. രാവിlലെയോടെയാവും മുഖ്യമന്ത്രി
പ്രദേശങ്ങൾ സന്ദർശിക്കുക. മുഖ്യമന്ത്രിക്കൊപ്പം റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരും പ്രദേശങ്ങൾ സന്ദർശിക്കും.

അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച്‌ സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച്‌ ചര്‍ച്ച ചെയ്‌തു. കേന്ദ്രത്തില്‍നിന്ന് ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി.

വെള്ളപ്പൊക്കത്തില്‍ നിന്നും മഴക്കെടുതിയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ സഹായവും നൽകുമെന്നും പ്രളയബാധിത മേഖലകളില്‍ അര്‍ഹതയുള്ള എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ ലഭ്യമാക്കുമെന്നും റവന്യു മന്ത്രി അറിയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :