അനുബന്ധ വാര്ത്തകള്
- മഴക്കെടുതി: കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് രാജ്നാഥ് സിങ്
- പ്രസവത്തിനിടെ കുഞ്ഞിന്റെ തലയറ്റു, വനിതാ ഡോക്ടർക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു
- ചെറുതോണി അണക്കെട്ടിലെ മുഴുവൻ ഷട്ടറുകളും ഉയർത്തി; പുറത്തേക്ക് വിടുന്നത് നാല് ലക്ഷം ലിറ്റർ വെള്ളം, അതീവ ജാഗ്രതയിൽ ഇടുക്കി
- ഇടുക്കി ഡാമിന്റെ നാലാമത്തെ ഷട്ടറും ഉയർത്തി
- മെലിഞ്ഞ് സുന്ദരിയാവാൻ കഴിക്കൂ ഈ ഭക്ഷണങ്ങൾ !
കാഴ്ച കാണാനും സെൽഫിയെടുക്കാനും പോവരുതെന്ന് വീണ്ടും മുഖ്യമന്ത്രി
കേരളം സമീപകാലത്തൊന്നും നേരിടാത്ത രുക്ഷമാya കാലവർശക്കെടുതിയാണ് നേരിടുന്നതെന്നും. കേടുതി നേരിടാനുള്ള സർക്കാരിന്റെ ശ്രമങ്ങളോട് ചുരുക്കം ചില പേർ സഹകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ഇത്തരക്കാർ കാഴ്ച കാണാനും സെൽഫി എടുക്കാനുമുള്ള അവസരമാക്കി ഇതിനെ മാറ്റാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ഉള്ള എല്ലാ യാത്രകളും നിർബന്ധമായും ഒഴിവാക്കണമെന്ന് അദ്ദേഹം ഫെയിസ്ബുക്കിലൂടെ നിർദേശം നൽകി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളം സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത രൂക്ഷമായ കാലവർഷക്കെടുതിയാണ് നേരിടുന്നത്. ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കി പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇത്രയധികം ഡാമുകൾ നിറഞ്ഞു കവിയുകയും തുറന്നു വിടുകയും ചെയ്തത് അപൂർവ്വമാണ്.
കെടുതി നേരിടാനുള്ള സർക്കാറിന്റെ ശ്രമങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാൽ ചുരുക്കം ചിലർ കാഴ്ച കാണാനും സെൽഫി എടുക്കാനുമുള്ള അവസരമാക്കി ഇതിനെ മാറ്റാൻ ശ്രമിക്കുകയാണ്. കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ഉള്ള എല്ലാ യാത്രകളും നിർബന്ധമായും ഒഴിവാക്കണമെന്ന് അത്തരക്കാരോട് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.