‘ഞാന്‍ പന്ത് ചോദിച്ചു വാങ്ങിയത് നിങ്ങള്‍ ഉദ്ദേശിച്ച കാര്യത്തിനല്ല’; വിവാദങ്ങള്‍ക്കെതിരെ മനസ് തുറന്ന് ധോണി

‘ഞാന്‍ പന്ത് ചോദിച്ചു വാങ്ങിയത് നിങ്ങള്‍ ഉദ്ദേശിച്ച കാര്യത്തിനല്ല’; വിവാദങ്ങള്‍ക്കെതിരെ മനസ് തുറന്ന് ധോണി

  ms dhoni , team india , dhoni , cricket , kohli , മഹേന്ദ്ര സിംഗ് ധോണി , ലോകകപ്പ് , ധോണി , ഇംഗ്ലണ്ട്
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 10 ഓഗസ്റ്റ് 2018 (16:37 IST)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ തോല്‍‌വി ഏറ്റുവാങ്ങിയതിനു പിന്നാലെ അമ്പയറുടെ കൈയില്‍ നിന്നും മഹേന്ദ്ര സിംഗ് ധോണി പന്ത് ചോദിച്ചു വാങ്ങിയത് വിവാദമായിരുന്നു.

ടെസ്‌റ്റിലെന്ന പോലെ ഏകദിനത്തില്‍ നിന്നും ധോണി അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് ബോള്‍ വാങ്ങിയതെന്നായിരുന്നു അഭ്യൂഹം. വിദേശ മാധ്യമങ്ങളടക്കം ഈ സംഭവം ഏറ്റു പിടിച്ചതോടെ ധോണി ഇന്ത്യന്‍ ടീമിനോട് ബൈ പറയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായി.

ദിവസങ്ങള്‍ നീണ്ട ഇടവേളയ്‌ക്കു ശേഷം എന്തിനാണ് ബോള്‍ വാങ്ങിയതെന്ന് ധോണി വ്യക്തമാക്കി. ഐസിസി ക്രിക്കറ്റ് ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിലാണ് മഹി വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്.

“ ഞാന്‍ അമ്പയറുടെ കൈയില്‍ നിന്നും ബോള്‍ ചോദിച്ചു വാങ്ങിയത് അടുത്ത ലോകകപ്പ് ലക്ഷ്യമാക്കിയാണ്. ഇംഗ്ലീഷ് ബോളര്‍മാര്‍ അവസാന ഓവറുകളില്‍ ബോള്‍ ചെയ്യുമ്പോള്‍ റിവേഴ്സ് സ്വിംഗ് ലഭിച്ചു. പക്ഷേ നമ്മുടെ ബോളര്‍മാര്‍ക്ക് അത് സാധിച്ചില്ല. ഇക്കാര്യം മനസിലാക്കാണ് പന്ത് വാങ്ങിയത് ”- എന്നും ധോണി വ്യക്തമാക്കി.

അടുത്ത ഏകദിന ലോകകപ്പ് ഇംഗ്ലണ്ടില്‍ നടക്കുന്നതിനാല്‍ പന്തിന് റിവേഴ്സ് സ്വിംഗ് ലഭിക്കാന്‍ എന്തുചെയ്യണമെന്നറിയുകയായിരുന്നു എന്റെ ലക്ഷ്യം. അതിനാണ് പന്ത് വാങ്ങിയത്. ഈ ബോള്‍ നമ്മുടെ ബൗളിംഗ് കോച്ചിന് നല്‍കിയാല്‍ പന്തിന് വന്ന മാറ്റം മനസിലാക്കാന്‍ കഴിയും. ഈ പന്തുകള്‍ക്ക് റിവേഴ്സ് സ്വിംഗ് എങ്ങനെ ലഭിച്ചു എന്ന് തിരിച്ചറിയാനും കഴിയും. ഇത് ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് സഹായകരമാകുമെന്നും പറഞ്ഞു.

ധോണി അമ്പയറുടെ കൈയില്‍ നിന്നും പന്ത് വാങ്ങിയത് ബോളിംഗ് പരിശീലകന്‍ ഭരത് അരുണിനെ കാണിക്കാനാണെന്ന് പരിശീലകൻ രവി ശാസ്ത്രി മുമ്പ് പറഞ്ഞിരുന്നു. പന്തിന്റെ അവസ്ഥയെക്കുറിച്ച് മനസിലാക്കുകയായിരുന്നു ധോണിയുടെ ലക്ഷ്യം. പിച്ചിന്റെ സ്വഭാവം പന്തിന്റെ രൂപമാറ്റത്തില്‍ പ്രതിഭലിക്കും. ഇതിനായിരുന്നു മഹി ബോള്‍ വാങ്ങിയതെന്നും ശാസ്ത്രി വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :