അനുബന്ധ വാര്‍ത്തകള്‍
- യൂറോ കപ്പ്: ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും സമയക്രമവും ഇങ്ങനെ
- യൂറോ കപ്പിലെ തോല്‍വി; ടോണി ക്രൂസ് വിരമിച്ചേക്കും
- ക്രിസ്റ്റ്യാനോയും ബെൻസെമയും പുറത്ത്, യൂറോ ഗോൾഡൻ ബൂട്ട് ആര് സ്വന്തമാക്കും?
- നിങ്ങളെന്തിനാണ് എംബാപ്പെയെ കുറ്റപ്പെടുത്തുന്നത്? അവന് ശക്തമായി തിരിച്ചുവരും; രൂക്ഷഭാഷയില്‍ പ്രതികരിച്ച് ഫ്രഞ്ച് പരിശീലകന്
- അവസാന കിക്ക് നല്‍കിയത് അത്രത്തോളം വിശ്വാസമുള്ളതിനാല്‍, എംബാപ്പെയ്ക്ക് അടിതെറ്റി; നിരാശ
വമ്പന്‍ പോരാട്ടങ്ങളിലേക്ക്; യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്നുമുതല്‍
യൂറോ കപ്പ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് രാത്രി 9.30 നാണ് ആദ്യ ക്വാര്‍ട്ടര്‍ മത്സരം. സ്പെയിന് സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടും. വമ്പന്മാരെ വീഴ്ത്താനുള്ള പോരാട്ടവീര്യവുമായാണ് സ്വിറ്റ്സര്‍ലന്‍ഡ് കളത്തിലിറങ്ങുന്നത്.
രാത്രി 12.30 ന് (ജൂലൈ മൂന്ന് പുലര്‍ച്ചെ 12.30) രണ്ടാം ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബെല്‍ജിയവും ഇറ്റലിയും ഏറ്റുമുട്ടും. ഇരു ടീമുകളും കരുത്തരാണ്. ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടമാണിത്.
ചെക്ക് റിപ്പബ്ലിക് vs ഡെന്മാര്ക്ക് - ജൂലൈ മൂന്ന് - 9.30 PM
ഉക്രൈന് vs ഇംഗ്ലണ്ട് - ജൂലൈ നാല് - 12.30 AM
എന്നിങ്ങനെയാണ് അവസാന രണ്ട് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍.
ആദ്യ രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളിലെ വിജയികള്‍ ഒന്നാം സെമി ഫൈനലില്‍ ഏറ്റുമുട്ടും. ജൂലൈ ഏഴ് 12.30 പുലര്‍ച്ചെയാണ് ആദ്യ സെമി.
അവസാന രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളിലെ വിജയികള്‍ രണ്ടാം സെമി ഫൈനലില്‍ ഏറ്റുമുട്ടും. ജൂലൈ എട്ട് പുലര്‍ച്ചെ 12.30 നാണ് രണ്ടാം സെമി.
അടുത്ത ലേഖനം