യൂറോ കപ്പിലെ തോല്‍വി; ടോണി ക്രൂസ് വിരമിച്ചേക്കും

രേണുക വേണു| Last Modified ബുധന്‍, 30 ജൂണ്‍ 2021 (08:47 IST)

യൂറോ കപ്പില്‍ ഇംഗ്ലണ്ടിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടതിനു പിന്നാലെ ജര്‍മന്‍ ക്യാംപില്‍ കടുത്ത നിരാശ. പ്രമുഖ താരങ്ങള്‍ വിരമിക്കലിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ജര്‍മനിയുടെ മിഡ് ഫീല്‍ഡറും റയല്‍ മാഡ്രിഡ് താരവുമായ ടോണി ക്രൂസ് വിരമിക്കല്‍ പ്രഖ്യാപനം നടത്താന്‍ സാധ്യത. പ്രശസ്ത കായിക മാധ്യമമായ ദ ഗോളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതില്‍ ടോണി ക്രൂസ് അടക്കമുള്ള താരങ്ങള്‍ക്ക് വലിയ വിഷമമുണ്ട്. ഇതേ തുടര്‍ന്നാണ് താരം വിരമിക്കലിനെ കുറിച്ച് ആലോചിക്കുന്നത്. ജര്‍മനിക്കായി 106 മത്സരങ്ങളില്‍ നിന്ന് 17 ഗോളുകള്‍ നേടിയ താരമാണ് ക്രൂസ്. ഇത്തവണത്തെ യൂറോ കപ്പില്‍ ജര്‍മനിക്കായി എല്ലാ മത്സരങ്ങളും കളിച്ച ക്രൂസിന് ഒരു ഗോള്‍ പോലും നേടാന്‍ സാധിച്ചില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :