ക്രിസ്റ്റ്യാനോയും ബെൻസെമയും പുറത്ത്, യൂറോ ഗോൾഡൻ ബൂട്ട് ആര് സ്വന്തമാക്കും?

അഭിറാം മനോഹർ| Last Modified ചൊവ്വ, 29 ജൂണ്‍ 2021 (17:24 IST)
ബെൽജിയത്തിന് ‌മുൻ‌പിൽ തോറ്റ് പോയെങ്കിലും യൂറോകപ്പ് ഗോളടിവീരന്മാരുടെ പട്ടികയിൽ മുന്നിലാണ് പോർച്ചുഗൽ സ്റ്റാർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ. റൊണാൾഡോയ്‌ക്ക് തൊട്ട് പിന്നിലുണ്ടായിരുന്ന കരിം ബെൻസേമ കൂടി യൂറോയിൽ നിന്ന് പുറത്ത് പോയതോടെ ആരായിരിക്കും യൂറോയിലെ ഗോൾഡൻ ബൂട്ടിന് അവകാശി എന്ന ചർച്ചകളും സജീവമായിരിക്കുകയാണ്.

അഞ്ച് ഗോളും അസിസ്റ്റുമായി റൊണാൾഡോയാണ് നിലവിൽ ഗോളടിവീരന്മാരുടെ പട്ടികയിൽ ആദ്യമുള്ളത്. 4 ഗോളുമായി ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക് ഷിക്കും കരിം ബെൻസെമയുമാണ് പിന്നിൽ. 3 ഗോളുകളുള്ള സ്വീഡന്റെ എമിൽ ഫോർസ്‌ബർഗ് ബെൽജിയത്തിന്റെ റൊമലു ലുക്കാക്കു എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. ഇതിൽ റൊമലു ലുക്കാകു പാട്രിക് ഷിക് എന്നിവരാണ് ഗോൾഡൻ ബൂട്ടിനായി സാധ്യത കൽപ്പിക്കപ്പെടുന്ന കളിക്കാർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :