ഇന്ത്യന്‍ ക്യാംപിലെ കോവിഡ് ബാധിതന്‍ റിഷഭ് പന്ത്; നിരീക്ഷണത്തില്‍ കഴിയുന്നത് ലണ്ടനിലെ സുഹൃത്തിന്റെ വീട്ടില്‍

രേണുക വേണു| Last Modified വ്യാഴം, 15 ജൂലൈ 2021 (11:55 IST)

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് ബാധയുണ്ടെന്ന് നേരത്തെ ബിസിസിഐ സ്ഥിരീകരിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലണ്ടനിലെ സുഹൃത്തിന്റെ വീട്ടിലാണ് പന്ത് ക്വാറന്റൈനില്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പന്തിന് കോവിഡ് സ്ഥിരീകരിച്ചിട്ട് എട്ട് ദിവസമായി. ജൂലൈ 18 ന് വീണ്ടും ടെസ്റ്റ് ചെയ്യും. കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് പന്തിന് സ്ഥിരീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡര്‍ഹാമിലാണ് ഇന്ത്യന്‍ സംഘം ഇപ്പോള്‍ ഉള്ളത്. കോവിഡ് നെഗറ്റീവ് ആയ ശേഷം മാത്രമേ പന്ത് ഇന്ത്യന്‍ ക്യാംപിനൊപ്പം ചേരുകയുള്ളൂ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :