1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Diago maradona jersey auction

'ദൈവത്തിന്റെ കൈ' മറഡോണയുടെ വിഖ്യാതമായ ജേഴ്‌സി വിൽപ്പനയ്ക്ക്

ലോകകപ്പ്
1986 ഫുട്‌ബോൾ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഡീഗോ മറഡോണയുടെ ദൈവത്തിന്റെ കൈ പതിഞ്ഞ ഗോൾ ആരും മറന്നു കാണില്ല. ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും തിരികൊളുത്താൻ ഈ ഗോൾ കാരണമായിരുന്നു.
 
ഫുട്‌ബോൾ ലോകത്ത് നിന്ന് വിടപറഞ്ഞുവെങ്കിലും ഇന്നും ആരാധകർക്കിടയിൽ മറഡോണയുടെ ഓർമകൾ സജീവമാണ്. ഇപ്പോഴിതാ വിഖ്യാതമായ ദൈവത്തിന്റെ കൈയും നൂറ്റാണ്ടിലെ മികച്ച ഗോളെന്ന് വിശേഷിപ്പിക്കുന്ന ഗോളും പിറന്ന മത്സരത്തിൽ മറഡോണ ധരിച്ച ജേഴ്‌സി ലേലത്തിന് വെച്ചിരിക്കുകയാണ്.
 
ഏപ്രിൽ 20ന് നടക്കുന്ന ലേലത്തിൽ 40 കോടിയോളം രൂപയാണ് ജേഴ്‌സിക്ക് വില കണക്കാക്കുന്നത്. മത്സരത്തിൽ ആദ്യം കൈ കൊണ്ടാണ് മറഡോണ ഗോൾ നേടിയതെങ്കിലും ഇത് റഫറിയുടെ കണ്ണിൽ പ്പെടാതെ പോവുകയായിരുന്നു. നൂറ്റാണ്ടിലെ മികച്ച ഗോൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രണ്ടാമത്തെ ഗോളും പിറന്ന മത്സരത്തിൽ അർജന്റീന 2-0നാണ് വിജയിച്ചത്.
അടുത്ത ലേഖനം
സഹോദരങ്ങൾ തമ്മിൽ വഴക്കുണ്ടാകുന്നത് സ്വാഭാവികം, ക്രുണാലിനെ പറ്റി ഹൂഡ