ബേബി ഡിവില്ലിയേഴ്‌സ് എന്ന് ചുമ്മാ വിളിക്കുന്നതല്ല, അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ കാമിയോയുമായി ഡെവാൾഡ് ബ്രെവിസ്

അഭിറാം മനോഹർ| Last Modified വ്യാഴം, 7 ഏപ്രില്‍ 2022 (16:03 IST)
പാറ്റ് കമ്മിൻസിന്റെ തകർപ്പൻ പ്രകടനത്തിന്റെ നിഴലിലായി പോയെങ്കിലും തന്റെ ആദ്യ മത്സരത്തിലൂടെ വരവറിയിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ബേബി ഡിവില്ലിയേഴ്‌സ് എന്ന് വിളിപ്പേരുള്ള ഡെവാൾഡ് ബ്രെവിസ്.

കഴിഞ്ഞ അണ്ടർ 19 ലോകകപ്പിലൂടെ ക്രിക്കറ്റ് ആരാധകരുടെ ഇടയിൽ ചർച്ചയായ നാമമായിരുന്നു ബ്രെവിസിന്റേത്. ഡിവില്ലിയേഴ്‌സിന് സമാനമായി ഭയമില്ലാതെ ബാറ്റ് വീശുന്ന പയ്യനെ ഐപിഎല്ലിൽ വമ്പൻമാരായ ‌മുംബൈ ആയിരുന്നു സ്വന്തമാക്കിയത്. തന്റെ കന്നി മത്സരത്തിൽ 19 പന്തിൽ നിന്നും 29 റൺസാണ് താരം സ്വന്തമാക്കിയത്. 2 ഫോറും 2 സിക്‌സും ഇതിൽ ഉൾപ്പെടുന്നു.

മികച്ച തുടക്കം മുതലെടുക്കാനായില്ലെങ്കിലും ബാറ്റിങ് ശൈലിയിലടക്കം ഡിവില്ലിയേഴ്‌സിനെ ഓർമിപ്പിച്ചുകൊണ്ട് പയ്യൻസ് കളം നിറഞ്ഞു. മുംബൈ ഇന്ത്യൻസ് ഇന്നിങ്സിന്റെ എട്ടാം ഓവറിൽ വരുൺ ചക്രവർത്തിയുടെ ഡെലിവറിയിൽ ബ്രെവിസ് പറത്തിയ നോ ലുക്ക് സിക്‌സ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :