1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. 319 crore for qatar world cup winner

ഖത്തർ ലോകകപ്പ് വിജയിക്ക് ലഭിക്കുക 319 കോടി!

ഖത്തർ
ഖത്തർ ലോകകപ്പിന്റെ സമ്മാനതുക പ്രഖ്യാപിച്ചു. ലോക കിരീടത്തിൽ മുത്തമിടുന്ന ടീമിന് 319 കോടി രൂപയാകും ലഭിക്കുക. ലോകകപ്പ് യോഗ്യത നേടിയ ഓരോ ടീമിനും 11 കോടിയോളം ലഭിക്കും. രണ്ടാം സ്താനക്കാർക്ക് 227 കോടിയും മൂന്നാം സ്ഥാനക്കാർക്ക് 205 കോടിയുമാണ് സമ്മാനതുക.
 
നാലാം സ്ഥാനത്തെത്തുന്ന ടീമിന് 189 കോടിയും അഞ്ച് മുതൽ 8 വരെ സ്ഥാനത്തെത്തുന്ന ടീമുകൾക്ക് 129 കോടി വീതവും ലഭിക്കും. 9 മുതൽ 16 വരെ സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് 98 കോടി രൂപ വീതമാണ് ലഭിക്കുക. അവസാന 16ലേക്ക് എത്താനാകാതെ പോകുന്ന ടീമു‌കൾക്ക് 68 കോടി രൂപയോളം ലഭിക്കും. നവംബർ 21നാണ് ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാവുക.
അടുത്ത ലേഖനം
ആറാടി ബട്‌ലര്‍, പ്രതിരോധിച്ച് ബൗളര്‍മാര്‍; സഞ്ജുവിന്റെ രാജസ്ഥാന് തുടര്‍ച്ചയായി രണ്ടാം ജയം