1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. 2011 World Cup Win Bat MS Dhoni

2011 ലോകകപ്പ് ഫൈനലില്‍ ധോണി സിക്‌സ് അടിച്ച് വിജയിപ്പിച്ച ബാറ്റ് ഓര്‍മയില്ലേ? അതിന്റെ വില കേട്ട് ഞെട്ടരുത് !

MS Dhoni
ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വിലപിടിപ്പുള്ള ബാറ്റ് ഏത് താരത്തിന്റേതാണെന്ന് അറിയുമോ? ഇന്ത്യയുടെ മുന്‍ നായകനും ലോകകപ്പ് വിജയിയുമായ മഹേന്ദ്രസിങ് ധോണിയുടെ ബാറ്റാണ് അത്. 2011 ഏകദിന ലോകകപ്പ് ഫൈനലില്‍ സിക്‌സ് അടിച്ചുകൊണ്ട് ഇന്ത്യയെ വിജയത്തിലെത്തിച്ചത് ധോണിയാണ്. അന്ന് ഉപയോഗിച്ച ധോണിയുടെ ബാറ്റിനാണ് ഏറ്റവും ഉയര്‍ന്ന വിലയുള്ളത്. മുംബൈയിലെ ആര്‍.കെ.ഗ്ലോബല്‍ എന്ന കമ്പനിയാണ് 2011 ല്‍ ഈ ബാറ്റ് ലേലത്തില്‍ എടുത്തത്. ഏതാണ്ട് 72 ലക്ഷം രൂപയ്ക്ക് ! ധോണിയുടെ ഭാര്യ സാക്ഷി നടത്തുന്ന ജീവകാരുണ്യ പ്രസ്ഥാനമായ മഹേന്ദ്രസിങ് ഫൗണ്ടേഷന്റെ പ്രവര്‍ത്തന മൂലധനത്തിന് വേണ്ടിയാണ് ലേലത്തുക ഉപയോഗിച്ചത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
അന്ന് ആര്‍ക്കും വേണ്ട, ഇന്ന് ഹീറോ...! കത്തിക്കയറി ആരാധകരുടെ 'യാദവ് അണ്ണന്‍'