അനുബന്ധ വാര്‍ത്തകള്‍
- ഫ്രാൻസിനോട് തോറ്റാലും പ്രീക്വാർട്ടറിലെത്തുമോ? പോർച്ചുഗലിന്റെ യൂറോ സാധ്യതകൾ ഇങ്ങനെ
- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പഴയ കൊക്കക്കോളയുടെ പരസ്യത്തില്‍: വിമര്‍ശനം
- കളം നിറഞ്ഞ് റോണോ, മനസ് നിറച്ച് ഗാലറിയും: യൂറോ തുറക്കുന്നത് പ്രതീക്ഷയുടെ പുതിയ ലോകം
- എന്തൊരു മനുഷ്യനാണ് ഇയാള്‍; ആത്മവിശ്വാസത്തിന്റെ മറുപേരായി റൊണാള്‍ഡോ, റെക്കോര്‍ഡ്
- പോര്‍ച്ചുഗലില്‍ കൊവിഡ് ലോക്ഡൗണ്‍ മാര്‍ച്ച് ഒന്നുവരെ നീട്ടി
ആം ബാന്‍ഡ് വലിച്ചെറിഞ്ഞ് റൊണാള്‍ഡോ; ബെല്‍ജിയത്തോട് തോറ്റതില്‍ കട്ട കലിപ്പ്, വീഡിയോ
യൂറോ കപ്പ് പ്രി-ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ പുറത്ത്. എതിരില്ലാത്ത ഒരു ഗോളിനാണ് ബെല്‍ജിയത്തിന്റെ ജയം. തോല്‍വിയില്‍ കടുത്ത നിരാശയിലാണ് റൊണാള്‍ഡോ.
മത്സരശേഷം അങ്ങേയറ്റം നിരാശനായ റൊണാള്‍ഡോ തന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് വലിച്ചൂരി കളഞ്ഞു. ആം ബാന്‍ഡ് ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയായിരുന്നു റൊണാള്‍ഡോ ചെയ്തത്. ആം ബാന്‍ഡ് വലിച്ചെറിഞ്ഞ ശേഷം അത് കാലുകൊണ്ട് തട്ടി കളയുന്ന റൊണാള്‍ഡോയേയും വീഡിയോയില്‍ കാണാം. അത്രത്തോളം നിരാശനായിരുന്നു റൊണാള്‍ഡോ.
മത്സരത്തിന്റെ 43-ാം മിനിറ്റിലാണ് ഗൊര്‍ഗാന്‍ ഹസാര്‍ഡിലൂടെ ബെല്‍ജിയം ലീഡ് നേടിയത്. രണ്ടാം പകുതിയുടെ അവസാന 20 മിനിറ്റ് ഗോള്‍ തിരിച്ചടിക്കാന്‍ പോര്‍ച്ചുഗല്‍ തീവ്രപരിശ്രമം നടത്തിയെങ്കിലും ഒന്നും ഫലംകണ്ടില്ല.