ബോളിവുഡ് നടിയുമായി ബന്ധം, വിവാഹമോചനം ആവശ്യപ്പെട്ട് നൗറീന്‍; അസറുദ്ദീന്‍ മൂന്നാം വിവാഹം കഴിച്ചെന്ന് ഗോസിപ്പ്

രേണുക വേണു| Last Modified ഞായര്‍, 27 ജൂണ്‍ 2021 (19:42 IST)
അസറുദ്ദീനും സംഗീത ബിജ്‌ലാനിയും

നിരവധി ഗോസിപ്പുകളില്‍ ഇടം നേടിയ താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്‍. കോഴ വിവാദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തുപോയത് മാത്രമല്ല അസറുദ്ദീന്റെ വ്യക്തിജീവിതവും വന്‍ വിവാദമായിരുന്നു. 1987 ലാണ് അസറുദ്ദീന്‍ നൗറീനെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുമുണ്ട്. എന്നാല്‍, 1996 ല്‍ നൗറീനും അസറുദ്ദീനും ബന്ധം വേര്‍പ്പെടുത്തി.

അസറുദ്ദീന് ബോളിവുഡ് നടി സംഗീത ബിജ്‌ലാനിയുമായി ബന്ധമുണ്ടെന്ന ഗോസിപ്പ് പരന്നതാണ് നൗറീനുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകാന്‍ കാരണം. അസറുദ്ദീനും ബിജ്‌ലാനിയും ഡേറ്റിങ്ങില്‍ ആയിരുന്നെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് നൗറീന് വ്യക്തിപരമായി വലിയ വിഷമമുണ്ടാക്കി. അസറുദ്ദീനുമായുള്ള ബന്ധം നൗറീന്‍ നിയമപരമായി വേര്‍പെടുത്തി.

വിവാഹമോചനം നേടിയ ശേഷം ഉടനെ അസറുദ്ദീന്‍ സംഗീത ബിജ്‌ലാനിയെ വിവാഹം കഴിച്ചു. എന്നാല്‍, ഈ ബന്ധത്തിന് നാല് വര്‍ഷം മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. 2010 ല്‍ വ്യക്തിപരമായ വിഷയങ്ങളെ തുടര്‍ന്ന് അസറുദ്ദീനും സംഗീതയും വിവാഹമോചനം നേടി. അതിനിടയിലാണ് അസറുദ്ദീനും അമേരിക്കല്‍ വനിതയായ ഷനോന്‍ മരിയയും വിവാഹിതരായി എന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. 2015 ലാണ് അസറുദ്ദീന്‍ മൂന്നാം വിവാഹം കഴിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇരുവരും ഒന്നിച്ച് ചില പാര്‍ട്ടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, താന്‍ മൂന്നാം വിവാഹം കഴിച്ചിട്ടില്ലെന്നും വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അസറുദ്ദീന്‍ തന്നെ പറഞ്ഞു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :