ഫ്രാൻസിനോട് തോറ്റാലും പ്രീക്വാർട്ടറിലെത്തുമോ? പോർച്ചുഗലിന്റെ യൂറോ സാധ്യതകൾ ഇങ്ങനെ

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 ജൂണ്‍ 2021 (22:24 IST)
നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരാണെങ്കിലും ഇത്തവണ ഗ്രൂപ്പ് ഘട്ടം കടന്നുകിട്ടുമോ എന്നത് ഉറപ്പില്ലാത്ത അവസ്ഥയിലാണ് പോർച്ചുഗൽ. ടീം കഴിഞ്ഞതവണത്തേതിനേക്കാൾ ശക്തമാണെങ്കിലും ശക്തരായ ജർമനിയും ഫ്രാൻസും അടങ്ങിയ മരണഗ്രൂപ്പിൽ പെട്ടതാണ് പോർച്ചുഗലിന് തിരിച്ചടിയായത്.

നിലവിൽ ഗ്രൂപ്പിൽ ഒരു തോൽവിയും ജയവുമായി മൂന്നാം സ്ഥാനത്താണ് പോർച്ചുഗൽ. ജർമനിക്കും 3 പോയിന്റുകളാണുള്ളത്. 4 പോയിന്റുകളുമായി ഫ്രാൻസാണ് ഗ്രൂപ്പിൽ ഒന്നാമത്. ഇനി നടക്കാനിരിക്കുന്ന മത്സരത്തിൽ ഫ്രാൻസുമായി പരാജയപ്പെട്ടാൽ ഗ്രൂപ്പിൽ നിന്നും പുറത്താകും. ആറ് ഗ്രൂപ്പിൽ ആദ്യ ഒന്നും രണ്ടും സ്ഥാനത്തുള്ള 6 ടീമുകൾ വീതം പ്രീ ക്വാർട്ടറിൽ കടക്കും. പിന്നെയും നാല് സ്ഥാനങ്ങൾ ബാക്കിയുണ്ട്. എല്ലാ ഗ്രൂപ്പിലെയും ബാക്കിയുള്ള 6 മൂന്നാം സ്ഥാനക്കാരിൽ നിന്നും 4 പേർ പ്രീ ക്വാർട്ടർ യോഗ്യത നേടും.

അതിനാൽ ഫ്രാൻസിനോട് തോറ്റ് മൂന്നാം സ്ഥാനക്കാരായാലും പോർച്ചുഗലിന് പ്രീ ക്വാർട്ടർ സാധ്യതയുണ്ട്. ഹെഡ് ടു ഹെഡ് റെക്കോർഡ്, ഗോൾ ശരാശരിയിൽഎ വ്യത്യാസം എന്നിവ പരിഗണിച്ചാവും ബാക്കി 4 പേർ യോഗ്യത നേടുക. ഫിൻലാൻഡ്,ഉക്രെയ്‌ൻ എന്നീ ടീമുകളെ അപേക്ഷിച്ച് പോർച്ചുഗൽ മുന്നിൽ നിൽക്കുന്നതിൽ പോർച്ചുഗൽ പ്രീ ക്വാർട്ടറിലെത്താൻ സാധ്യതയേറെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :