1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Copa America Brazil

Brazil, Copa America: കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിനായി ബ്രസീല്‍ കളത്തിലേക്ക്; ഇന്ത്യയില്‍ മത്സരം കാണുക എപ്പോള്‍?

കോപ്പ അമേരിക്കയ്ക്ക് ഇന്ത്യയില്‍ ടെലിവിഷന്‍ തത്സമയ സംപ്രേഷണമില്ല

Brazil, Copa America 2024
Brazil, Copa America 2024

Brazil vs Costa Rica: കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിനായി ബ്രസീല്‍ കളത്തിലേക്ക്. ഇന്ത്യന്‍ സമയം നാളെ (ജൂണ്‍ 25, ചൊവ്വ) പുലര്‍ച്ചെ 5.30 മുതലാണ് മത്സരം. കോസ്റ്ററിക്കയാണ് ബ്രസീലിന്റെ എതിരാളികള്‍. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയോട് തോറ്റ ബ്രസീലിനു കിരീടം തിരിച്ചുപിടിക്കാനുള്ള അവസരമാണ് ഈ സീസണ്‍. 
 
കോപ്പ അമേരിക്കയ്ക്ക് ഇന്ത്യയില്‍ ടെലിവിഷന്‍ തത്സമയ സംപ്രേഷണമില്ല. Fubo TV ആപ്പില്‍ ഓണ്‍ലൈനായി മത്സരം കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരള വിഷന്‍ നെറ്റ് വര്‍ക്കും തങ്ങളുടെ പ്രേക്ഷകര്‍ക്ക് കോപ്പ അമേരിക്ക തത്സമയ സംപ്രേഷണത്തിനു വഴികള്‍ ഒരുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
അതേസമയം സൂപ്പര്‍താരം നെയ്മര്‍ ഇല്ലാതെയാണ് ബ്രസീല്‍ ഇത്തവണ കോപ്പ അമേരിക്ക കളിക്കുന്നത്. കൊളംബിയ, പരഗ്വായ് എന്നിവരാണ് ഗ്രൂപ്പ് ഡിയിലെ മറ്റു ടീമുകള്‍. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവിന് ക്യാപ്റ്റന്‍ സ്ഥാനമില്ല, പരാഗ് ടീമില്‍