അധികാരം മാത്രമാണ് ലക്ഷ്യം, ഇന്ത്യൻ ഫുട്ബോൾ നടത്തുന്നത് ഫുട്ബോൾ എന്തെന്ന് പോലും അറിയാത്തവർ: സ്റ്റിമാച്
Igor Stimac
എഐഎഫ്എഫ് പ്രസിഡന്റായ കല്യാണ് ചൗബെ തന്റെ പേര് നന്നാക്കാന്‍ സമൂഹമാധ്യമങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ചൗബെ ആ സ്ഥാനത്ത് നിന്നും മാറിയെങ്കില്‍ മാത്രമെ ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് എന്തെങ്കിലും സാധ്യതയുള്ളു. ഐഎം വിജയന്‍ നല്ല ഫുട്‌ബോളറും വ്യക്തിയുമാണ്. എന്നാല്‍ എഐഎഫ്എഫ് ടെക്‌നിക്കല്‍ കമ്മിറ്റി തലവനായി ഇരിക്കാന്‍ പറ്റുന്നയാളല്ല. ഐഎസ്എല്‍ ഇന്ത്യന്‍ ഫുട്‌ബോളിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഐഎസ്എല്‍ നടത്തിപ്പ് മെച്ചപ്പെടുത്തണമെങ്കില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടവരെ മാറ്റി ഫുട്‌ബോളുമായി ബന്ധപ്പെട്ടവരെ അതിന്റെ നടത്തിപ്പ് ഏല്‍പ്പിക്കണമെന്നും സ്റ്റിമാച് പറഞ്ഞു.