1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. England vs Denmark Euro Cup 2024

England vs Denmark, Euro Cup 2024: യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഡെന്മാര്‍ക്ക്

18-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിന്റെ ഗോള്‍ നേടിയത്

England Football Team
England Football Team

England vs Denmark: യൂറോ കപ്പില്‍ വമ്പന്‍മാരായ ഇംഗ്ലണ്ടിനെ ഡെന്മാര്‍ക്ക് സമനിലയില്‍ തളച്ചു. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ ആണ് നേടിയിരുന്നത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഡെന്മാര്‍ക്ക് സമനില ഗോള്‍ തിരിച്ചടിച്ചത്. 
 
18-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിന്റെ ഗോള്‍ നേടിയത്. 34-ാം മിനിറ്റില്‍ ഡെന്മാര്‍ക്ക് തിരിച്ചടിച്ചു. ഡിഫന്‍ഡര്‍ മോര്‍ടന്‍ യുലെമണ്ട് ആണ് ഡെന്മാര്‍ക്കിന്റെ ഗോള്‍ സ്‌കോറര്‍. കളിയില്‍ ഉടനീളം ഇംഗ്ലണ്ടിനെ വിറപ്പിക്കാന്‍ ഡെന്മാര്‍ക്കിനു സാധിച്ചു. 
 
അതേസമയം സമനില വഴങ്ങിയെങ്കിലും ഇംഗ്ലണ്ട് നോക്കൗട്ടിനു അരികെ എത്തി. ഗ്രൂപ്പ് സിയില്‍ നാല് പോയിന്റുമായി ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. രണ്ട് പോയിന്റ് വീതമുള്ള ഡെന്മാര്‍ക്കും സ്ലൊവേനിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 
 
അടുത്ത ലേഖനം
Virat Kohli: നാല് കളിയില്‍ നിന്ന് കോലി എടുത്ത റണ്‍സ് ഒറ്റ കളിയില്‍ സഞ്ജു സ്‌കോര്‍ ചെയ്‌തേനെ; കിങ് ആണെന്നു കരുതി ടീമില്‍ നിര്‍ത്തേണ്ട ആവശ്യമില്ലെന്ന് ആരാധകര്‍