അനുബന്ധ വാര്‍ത്തകള്‍
- ലാ ലിഗയിൽ റയൽ മാഡിഡിന് ജയം: ബാഴ്സയെ പിന്തള്ളി ഒന്നാം സ്ഥാനത്ത്
- റാഷ്ഫോർഡിന്റെ പോരാട്ടം ഫലം കണ്ടു, 13 ലക്ഷം കുട്ടികൾക്ക് ഭക്ഷണം ഉറപ്പുനൽകി ബ്രിട്ടീഷ് ഗവൺമെന്റ്
- ഉടനെയൊന്നും കളി നിർത്തില്ല: വിരമിക്കൽ വാർത്തകൾ നിഷേധിച്ച് സുനിൽ ഛേത്രി
- കൊച്ചി സ്റ്റേഡിയത്തിൽ ഫുട്ബോളിനൊപ്പം ക്രിക്കറ്റും, തീരുമാനം അനുകൂലമല്ലെങ്കിൽ നിയമനടപടിയെന്ന് കെസിഐ
- ബുണ്ടസ്ലിഗ: കിരീടത്തോട് അടുത്ത് ബയേൺ
എടികെ-മോഹൻ ബഗാൻ ലയനം പൂർത്തിയായി, ബഗാന്റെ ജേഴ്സിയും ലോഗോയും നിലനിർത്തും
ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും പഴക്കമേറിയ ക്ലബ് മോഹൻ ബഗാനും ഐഎസ്എൽ ക്ലബായ എടികെ കൊൽക്കത്തയും തമ്മിലുള്ള ലയനം പൂർത്തിയായി.ഇരു ക്ലബ്ബുകളും ഒന്നായതായി രണ്ട് ക്ലബുകളും ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.എ.ടി.കെ-മോഹന്ബഗാന് എന്നാണ് പുതിയ പേര്. ബഗാന്റെ ചരിത്രപ്രസിദ്ധമായ പച്ചയും മെറൂണും ജേഴ്സിയും ലോഗോയിലെ പായ്ക്കപ്പലും നിലനിര്‍ത്തിയിട്ടുണ്ട്.
കൊല്‍ക്കത്തയില്‍ ലോകോത്തര നിലവാരമുള്ള ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കുമെന്ന് ക്ലബ്ബ് ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചു.ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലിയും വെർച്വൽ യോഗത്തിൽ പങ്കെടുത്തു.സഞ്ജീവ് ഗോയങ്കയാണ് എ.ടി.കെ-മോഹന്ബഗാന് ക്ലബിന്റെ ഉടമ.ഗാംഗുലിക്ക് പുറമെ ഉത്സവ് പരേഖ്, ഗൗതം റോയ്, സഞ്ജീവ് മെഹ്റ, ബഗാന് പ്രതിനിധികളായ ശ്രീജോയ് ബോസ്, ദേബാശിഷ് ദത്ത എന്നിവരും ക്ലബ്ബ് ഡയറക്ടര്‍ ബോര്‍ഡിലുണ്ട്.