Copa America 2024: കോപ്പ അമേരിക്ക നാളെ മുതല്‍; അര്‍ജന്റീന-കാനഡ മത്സരം എപ്പോള്‍?

കോപ്പ അമേരിക്ക മത്സരങ്ങള്‍ ഇന്ത്യയില്‍ തത്സമയം കാണാനുള്ള ടിവി ചാനലോ ഒടിടി പ്ലാറ്റ്‌ഫോമോ ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല

രേണുക വേണു| Last Modified ബുധന്‍, 19 ജൂണ്‍ 2024 (10:14 IST)

Copa America 2024: 48-ാം പതിപ്പിന് നാളെ തുടക്കം. യുഎസ് ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയും കാനഡയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 മുതലാണ് കളി. 15 നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളിലാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍ നടക്കുക.

കോപ്പ അമേരിക്ക മത്സരങ്ങള്‍ ഇന്ത്യയില്‍ തത്സമയം കാണാനുള്ള ടിവി ചാനലോ ഒടിടി പ്ലാറ്റ്‌ഫോമോ ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. യൂറോ കപ്പ്, ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് എന്നിവ നടക്കുന്നതിനാലാണ് കോപ്പ അമേരിക്കയുടെ തത്സമയ സംപ്രേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമാകാത്തത്.

ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഫാന്‍ കോഡ്, സോണി സ്‌പോര്‍ട്‌സ് എന്നിവയില്‍ ആയിരിക്കും മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കുക. ജൂലൈ 14 ന് ഫ്‌ളോറിഡയിലാണ് ഫൈനല്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :