സൈലന്‍സ് ഒരു ആക്ഷന്‍ ഫ്ലിക് ത്രില്ലര്‍; ഇത് ഫാന്‍സ് ചിത്രം

വെങ്കട്ട് വിക്രം

PRO
PRO
മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളുമുണ്ട്. കളിയാക്കാന്‍ പറഞ്ഞതാണെന്ന് ഫാന്‍സ് ധരിച്ചു കളയരുത്. ഒരു കിലോമീറ്ററോളം ഫാസ്റ്റ് റിവേഴ്സില്‍ വണ്ടിയോടിക്കുന്നതാണ് ഇതില്‍ എടുത്തു പറയേണ്ടത്. വെള്ളത്തിനടിയിലെ സംഘട്ടനരംഗവും മമ്മൂക്ക ഡ്യൂപ്പില്ലാതെ ചെയ്തതാണ്. രണ്ടാം പകുതിയില്‍ അനുഭവപ്പെടുന്ന ഇഴച്ചില്‍ കുറച്ചത് ഈ രംഗങ്ങളാണ്. ടി വി രാജേഷിന്റെ തിരക്കഥയോട് നൂറുശതമാനം ആത്മാര്‍ഥത സംവിധായകന്‍ പുലര്‍ത്തിയിട്ടുണ്ട്.

ഇതിനെല്ലാം പിന്നില്‍ പടം എഡിറ്റ് ചെയ്ത മഹേഷ് നാരായണന്റെ വൈദഗ്ദ്ധ്യം എടുത്തു പറയേണ്ടതാണ്. വിശ്വരൂപത്തിലും ട്രാഫിക്കിലും നമ്മളെ പിടിച്ചിരുത്തിയ മികച്ച കട്ടുകള്‍ സൈലന്‍സിലും ആവര്‍ത്തിച്ചിരിക്കുന്നു. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് രതീഷ് വേഗ സംഗീതം പകര്‍ന്നിരിക്കുന്നു. ചുരുക്കത്തില്‍ സംഗതി കണ്ടിരിക്കാം.

പിന്‍‌കുറിപ്പ്: ഇത് 1991-ല്‍ മാര്‍ട്ടിന്‍ സ്കോര്‍സസ് സംവിധാനം ചെയ്ത് റോബര്‍ട്ട് ഡി നിറോ നായകനായെത്തിയ കേപ് ഫിയറില്‍ നിന്ന് അഡാപ്റ്റ് ചെയ്ത ചിത്രമാണെന്ന് എനിക്ക് തോന്നിയതേയില്ല!


WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :