സൈലന്‍സ് ഒരു ആക്ഷന്‍ ഫ്ലിക് ത്രില്ലര്‍; ഇത് ഫാന്‍സ് ചിത്രം
വെങ്കട്ട് വിക്രം
WEBDUNIA|
PRO
PRO
ഇറങ്ങും മുമ്പേ വാര്‍ത്തയായ ചിത്രമാണ് സൈലന്‍സ്. മമ്മൂട്ടിയുടെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക്, വികെ പ്രകാശിന്റെ ആക്ഷന്‍ ഫ്ലിക്, അങ്ങനെ അനേകം അനുകൂല ഘടകങ്ങള്‍ സൈലന്സിനുണ്ടായിരുന്നു. പ്രതീക്ഷകള്‍ അസ്ഥാനത്തായില്ല. ഏറെക്കാലം കൂടിയാണ് ഫാന്‍സിനെ തൃപ്തിപ്പെടുത്തുന്ന ഒരു മമ്മൂട്ടി ചിത്രമെത്തുന്നത്. വിമര്‍ശകര്‍ക്ക് അനേകം കുറവുകള്‍ കണ്ടെത്താമെങ്കിലും പടം സ്റ്റൈലിഷാണ്. വികെ പ്രകാശിന്റെ അരുമയായ അനൂപ് മേനോനും ചിത്രത്തില്‍ മോശമല്ലാത്ത റോളിലെത്തുന്നു. കണ്ടിരിക്കാവുന്ന, അധികം പുതുമകളില്ലാത്ത(ചില പുതുമകളുണ്ടെങ്കിലും) ഒരു സിനിമയെന്നു മാത്രമേ പറയുന്നുള്ളൂ. അതുകൊണ്ട് സിനിമയുടെ പ്ലോട്ട് മാത്രം പറഞ്ഞുപോകാം. ഇല്ലെങ്കില്‍ സസ്പെന്‍സ് പോകും!
കര്‍ണാടക ഹൈക്കോടതി ജഡ്ജ് ആയി അരവിന്ദ് ചന്ദ്രശേഖര്‍(മമ്മൂട്ടി) നിയമിതനാകുന്നു. സിനിമയുടെ ആരംഭം ഒരു ഫാമിലി മൂഡിലാണെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ ഇത് ത്രില്ലര്‍ മൂഡിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നു. വളരെ ലളിതമായി കുടുംബത്തിനു വേണ്ടി ജീവിക്കുന്ന, അവരുടെ സന്തോഷങ്ങളില്‍ പങ്കു കൊള്ളുന്ന മീശയിലും മുടിയിലും അല്‍പ്പം നരയുള്ള മമ്മൂക്കയെ കണ്ടിരിക്കാം. അതുകൊണ്ടാണ് ഇതൊരു ആരാധക ചിത്രമാണെന്ന് ആദ്യമേ പറഞ്ഞത്. ഈ ജീവിതം മാറി മറിയുന്നത് ഒരു ഫോണ്‍കോള്‍ മുതലാണ്