സൈലന്‍സ് ഒരു ആക്ഷന്‍ ഫ്ലിക് ത്രില്ലര്‍; ഇത് ഫാന്‍സ് ചിത്രം

വെങ്കട്ട് വിക്രം

PRO
PRO
ഒരു ഫോണ്‍ കോള്‍ അരവിന്ദിന്‍റെ ജീവിതത്തെപ്പോലെ ചിത്രത്തിന്‍റെ സ്വഭാവം ത്രില്ലര്‍ മൂഡിലേക്ക് മാറുകയാണ്. തുടര്‍ന്ന് അരവിന്ദിന്‍റെ ജീവിതത്തിലും, കരിയറിലും ഉണ്ടാകുന്ന ഓരോ സംഭവങ്ങളും ആകാംക്ഷ ഉണര്‍ത്തുന്നവയാണ്. ആ ഫോണ്‍ കോളിന്‍റെ ഉറവിടം തേടി അരവിന്ദ് അന്വേഷണം ആരംഭിക്കുകയാണ്. ഇത് എവിടെ എത്തുന്നുവെന്ന് പ്രേക്ഷകര്‍ ബോധ്യപ്പെടുന്നിടത്ത് ചിത്രം ക്ലൈമാക്സിലെത്തുകയാണ്. ആദ്യ പകുതി ശരിക്കും പ്രേക്ഷകരെ പിടിച്ചിരുത്തും. സെക്കന്‍ഡ് ഹാഫില്‍ പടം കുറച്ച് ലാഗ് ആകുന്നുണ്ടെങ്കിലും അവസാന പതിനഞ്ച് മിനിറ്റ് ത്രില്ലിംഗ് മൂഡ്‌ നില നിര്‍ത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഇനി പടത്തിന്റെ കുറച്ചു പ്ലസ് പോയിന്റ് പറയാം. മമ്മൂക്കയുടെ ഗ്ലാമര്‍ തന്നെ ഹൈലൈറ്റ്. സുഹൃത്തായെത്തുന്ന അനൂപ് മേനോന്റെ പൊലീസ് ഓഫീസര്‍ക്ക് കൂടുതലൊന്നും ചെയ്യാനില്ല. തികഞ്ഞ ആക്ഷന്‍ സീക്വന്‍സാണ് പടത്തില്‍ ഒരുക്കിയിരിക്കുന്നത്. അണ്ടര്‍ വാട്ടര്‍ ഫൈറ്റാണ് ഇതില്‍ ഏറ്റവും പ്രധാനം. മനോജിന്റെ ക്യാമറ ഇത് മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്.

അടുത്ത പേജില്‍: മമ്മൂട്ടിയുടെ ആക്ഷന്‍‌രംഗങ്ങള്‍, ഡ്യൂപ്പില്ലാതെ!

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :