മലയാള സിനിമയുടെ ഇക്കാലം വരെയുള്ള ചരിത്രം പരിശോധിച്ചാല്‍ അതില്‍ ഏറ്റവും മികച്ച പൊലീസ് ത്രില്ലറുകളില്‍ ആദ്യത്തെ മൂന്ന് സിനിമകളിലൊന്ന് മുംബൈ പൊലീസ് ആയിരിക്കും. അതിഗംഭീരമായ ഒരു സിനിമയാണ് റോഷന്‍ ആന്‍ഡ്രൂസ് ഇത്തവണ നല്‍കിയിരിക്കുന്നത്. ‘കാസനോവ’യുടെ ക്ഷീണം റോഷന്‍ തീര്‍ത്തിരിക്കുന്നു. ഇങ്ങനെ ഒരു കഥ ആലോചിക്കാന്‍ ഈ ടീമിനേ കഴിയൂ എന്ന് ആരെക്കൊണ്ടും പറയിക്കുന്ന രീതിയില്‍ ബ്രില്യന്‍റ്. മാത്രമല്ല, കഥ പറച്ചിലിലെ അസാമാന്യമായ ധൈര്യത്തെയും അഭിനന്ദിക്കാം.
സുഹൃത്തുക്കളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് മുംബൈ പൊലീസ്. എന്നാല്‍ സൌഹൃദത്തിന്‍റെ കഥ എന്നതിലുപരി ഇതൊരു കുറ്റാന്വേഷണ കഥയാണ്. ഒരു കൊലപാതകത്തിന്‍റെ പിന്നിലെ രഹസ്യങ്ങള്‍ തേടുന്ന ഒരു കഥ.
മൂന്ന് കാര്യങ്ങളാണ് ഈ കൊലപാതകത്തേക്കുറിച്ച് അന്വേഷിക്കുന്നത്. ഈ കൊലപാതകം,
അത് ആര് ചെയ്തു?
എങ്ങനെ ചെയ്തു?
എന്തിന് ചെയ്തു?
ഇതിന് മൂന്നിനുമുള്ള ഉത്തരം കണ്ടുപിടിക്കുന്നത് ആന്‍റണി മോസസ് എന്ന എറണാകുളം എ സി പിയാണ്. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും തിളങ്ങുന്ന കഥാപാത്രം തന്നെയാണ് ആന്‍റണി മോസസ്.
WEBDUNIA|
അടുത്ത പേജില്‍ - കൊല്ലപ്പെടുന്നതാര്? കൊല്ലുന്നതാര്?