ലോക്പാല്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

WEBDUNIA|
PRO
തമിഴ് സംവിധായകന്‍ ഷങ്കര്‍, പിന്നെ നമ്മുടെ ജയരാജും സത്യന്‍ അന്തിക്കാടും - ഇവരൊക്കെ കുറഞ്ഞത് 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിന്തിച്ച കാര്യം, ജോഷിയും എസ് എന്‍ സ്വാമിയും ചിന്തിച്ചത് ഈയിടെയാണ്. അങ്ങനെയാണ് ‘ലോക്പാല്‍’ എന്ന സിനിമയുണ്ടായത്. ലോക്പാലിന്‍റെ തോല്‍‌വി ആരംഭിക്കുന്നതും അവിടെത്തന്നെ!

ഷങ്കറിന്‍റെ അന്ന്യന്‍, ജയരാജിന്‍റെ ഫോര്‍ ദി പീപ്പിള്‍, സത്യന്‍ അന്തിക്കാടിന്‍റെ കളിക്കളം(ഈ കളിക്കളത്തിന് കളമൊരുക്കിയതും സ്വാമിയായിരുന്നു എന്നതാണ് തമാശ) എന്നീ സിനിമകളുടെ പാകമൊട്ടും ചേരാത്ത മിശ്രിതമാണ് ലോക്പാല്‍. കള്ളന്‍റെ കഥ, അല്ലെങ്കില്‍ ഈ കള്ളക്കഥ ഒരു രീതിയിലും പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത വിധം സ്വാമി എഴുതിവച്ചത് ഒരുവിധം എടുത്തുഫലിപ്പിച്ചു ജോഷി. എന്നാല്‍ വേഷം മാറിനടന്ന് മോഷണം നടത്തുന്ന കള്ളന്‍റെ കാലമൊക്കെ കഴിഞ്ഞുപോയെന്ന് പാവം ലോക്പാല്‍ സ്രഷ്ടാക്കള്‍ അറിഞ്ഞിട്ടുണ്ടാവില്ല. ഇന്ന് ബണ്ടി ചോറിനുപോലും രക്ഷയില്ല കേരളത്തില്‍. ലോക്പാലിലേത് പോലൊരു കള്ളനുണ്ടെങ്കില്‍ അവനെ കൈയോടെ പിടികൂടി കാലുതല്ലിയൊടിക്കും മലയാളികള്‍! നമ്മുടെ കേരളത്തിലെ ജനങ്ങളെ മനസിലാക്കിയിരുന്നെങ്കില്‍ ഇങ്ങനെ ലെവലുകെട്ട ഒരു തിരക്കഥ എഴുതി ക്ഷമ പരീക്ഷിക്കാന്‍ മുതിരില്ലായിരുന്നു സ്വാമി.

അഴിമതി, കള്ളപ്പണം, ടാക്സ് വെട്ടിപ്പ് - ഇതൊന്നും കണ്ണെടുത്താല്‍ കണ്ടൂടാ നന്ദൂസ് ഫുഡ്കോര്‍ട്ട് ഉടമ നന്ദഗോപാലിന്. ടിയാന്‍ അതിനെതിരെ പ്രതികരിക്കണമല്ലോ. അതിന് പല വഴികളുണ്ട്. കക്ഷി ഒരു ‘ലോക്പാല്‍ വെബ്സൈറ്റ്’ തുടങ്ങുന്നു. അതിലേക്ക് വരുന്ന പരാതികള്‍ പരിശോധിച്ച് കള്ളപ്പണത്തിന്‍റെയും അഴിമതിയുടെയും ഉറവിടം കണ്ടെത്തുന്നു(ഫോര്‍ ദി പീപ്പിള്‍, അന്ന്യന്‍ - ഓര്‍ക്കുക). ഇനി വേഷം മാറിയുള്ള മോഷണങ്ങളാണ്. കള്ളപ്പണക്കാരുടെയെല്ലാം വീടുകള്‍ ലക്‍ഷ്യമാക്കി പല വേഷത്തില്‍, പല ഭാവത്തില്‍ ‘ലോക്‍പാല്‍’ വരുന്നു(ഓര്‍ക്കുക - കളിക്കളം!). ഒരു ഹൈടെക്ക് കായം‌കുളം കൊച്ചുണ്ണി. പറഞ്ഞിട്ടെന്താ, ഈ അഭ്യാസപ്രകടനങ്ങളൊക്കെ കണ്ട് കോട്ടുവായയിട്ട് പ്രോത്സാഹിപ്പിക്കുകയായിരുന്നു കാഴ്ചക്കാര്‍.

അടുത്ത പേജില്‍ - ഇത് മാമ്പഴക്കാലം ചെയ്ത ജോഷി!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :