മിസ്റ്റര്‍ ഫ്രോഡ് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

യാത്രി ജെസെന്‍| Last Updated: ശനി, 17 മെയ് 2014 (16:30 IST)
മിസ്റ്റര്‍ ഫ്രോഡില്‍ വ്യക്തിത്വമുള്ള ഒരു കഥാപാത്രത്തെയെങ്കിലും കണ്ടെത്താന്‍ ഭൂതക്കണ്ണാടി വച്ചുനോക്കേണ്ടിവരും. കുറച്ചെങ്കിലും അടുപ്പം തോന്നുന്നത് സിദ്ദിക്കിനോടും വിജയ് ബാബുവിനോടും പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജരിയോടുമാണ്. മനസില്‍ അല്‍പ്പമെങ്കിലും സ്പര്‍ശിച്ചത് വിജയ്ബാബു - മഞ്ജരി ജോഡിയുടെ നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു പ്രണയരംഗവും.
 
ഗോപി സുന്ദര്‍ സംഗീത സംവിധായകന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ചിത്രത്തിലുണ്ട്. തരക്കേടില്ലാത്ത പാട്ടുകള്‍ തന്നെ. സതീഷ് കുറുപ്പിന്‍റെ ഛായാഗ്രഹണവും എഡിറ്റിംഗും ഒന്നും എടുത്തുപറയേണ്ടതില്ല. ഗ്രാന്‍റ്‌മാസ്റ്ററോ ത്രില്ലറോ കണ്ടവര്‍ക്ക് മിസ്റ്റര്‍ ഫ്രോഡിലെ ദൃശ്യങ്ങളിലോ ചിത്രസംയോജനത്തിലോ പ്രത്യേകതയൊന്നും കണ്ടെത്താന്‍ കഴിയില്ല. 
 
അഭിനേതാക്കളില്‍ സിദ്ദിക്ക് തന്നെ മുന്നില്‍. മോഹന്‍ലാല്‍ ഉള്‍പ്പടെ മറ്റാര്‍ക്കും ഇം‌പ്രസ് ചെയ്യാന്‍ കഴിഞ്ഞില്ല. മിയയുടെ നായികാ കഥാപാത്രത്തിന് കഥയില്‍ എന്താണ് കാര്യമെന്ന് പിന്നീട് ആലോചിച്ചാല്‍ തമാശയാണ്. ദേവ് ഗില്ലിനോ തമിഴ് നടന്‍ വിജയകുമാറിനോ കാര്യമായി ഒന്നും ചെയ്യാനില്ല. വലിയ ട്വിസ്റ്റ് ഒക്കെയായി വിജയകുമാര്‍ എത്തിയെങ്കിലും അതൊന്നും ഏശാതെ പോയി. 
 
സിനിമ കഴിഞ്ഞ് പുറത്തിറങ്ങി. അപ്പുറത്ത് മറ്റൊരു തിയേറ്ററില്‍ മഞ്ജു വാര്യരുടെ വലിയൊരു കട്ടൌട്ട്. ഓ... അവരുടെ പടവും ഇന്ന് റിലീസാണ്. കാറില്‍ കയറി. ഒരു ദിവസം കൊണ്ടുകളഞ്ഞതിന്‍റെ നഷ്ടബോധം തിങ്ങിനില്‍ക്കുന്നുണ്ട് മനസില്‍. 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :