യാത്രി ജെസെന്‍|
Last Updated:
ശനി, 17 മെയ് 2014 (16:30 IST)
"250 കോടിക്ക് കേരള സംസ്ഥാനം മുഴുവന്‍ വാങ്ങാം” - എന്ന് ഡയലോഗടിച്ച ജഗന്നാഥനും അയാള്‍ടെ ഫ്രണ്ട് നന്ദകുമാറും വെറും പാവങ്ങള്‍. രഞ്ജിത്ത് സൃഷ്ടിച്ച ആ അവതാരങ്ങള്‍ക്ക് മേലെയാണ് ബി ഉണ്ണികൃഷ്ണന്‍ മിസ്റ്റര്‍ ഫ്രോഡിനെ കുടിയിരുത്തുന്നത്. ഇയാള്‍ക്ക് ഒരു കൊള്ള നടത്താനുള്ള റേറ്റ് 500 കോടിയാണ്! ഓര്‍ത്തുനോക്കൂ - 500 കോടി! തമിഴകത്ത് തല (മങ്കാത്ത) അടിച്ചുമാറ്റിയ മൊത്തം തുക 500 കോടിയാണ്. അതിന്‍റെ ആവേശത്തില്‍ തല ചിരിച്ച ചിരിയുണ്ടല്ലോ, അതൊക്കെ ഈ ഫ്രോഡിന്‍റെ നിസംഗതയ്ക്ക് മുമ്പില്‍ പരിഹാസ്യമാകുന്നു. നമ്മുടെ ഫ്രോഡ് എത്ര സിംപിളായാണ് 500 കോടി പ്രതിഫലത്തിന്‍റെ കാര്യം പറയുന്നത്. നമിച്ചു!
പടം തുടങ്ങിയപ്പോള്‍ ശബ്ദത്തിന് കുറച്ച് പ്രശ്നമുണ്ടായിരുന്നു. എന്തോ സാങ്കേതികത്തകരാറ്. സംഭാഷണങ്ങളൊന്നും അങ്ങോട്ട് ക്ലിയറാകുന്നില്ല. ആരാധകരെല്ലാം കൂടെ ബഹളം വച്ചപ്പോള്‍ അത് പരിഹരിച്ചു. സിനിമ ആദ്യം മുതല്‍ വീണ്ടും തുടങ്ങി. സിനിമയുടെ കേന്ദ്രത്തിലേക്കുള്ള ഒരു ഹിന്‍റ് എന്ന നിലയില്‍ ആദ്യ ദൃശ്യങ്ങള്‍ക്ക് പ്രസക്തിയുണ്ടെങ്കിലും സിനിമ തീര്‍ന്നപ്പോള്‍.... നമ്മുടെ നായകന്‍റെ നിസംഗതയില്ലേ, അതിനേക്കാള്‍ ഒരു ഡിഗ്രി കൂടിയ ഭാവത്തോടെ ഇറങ്ങിപ്പോരാന്‍ പറ്റി.
ബി ഉണ്ണികൃഷ്ണന്‍റെ ഏറ്റവും നല്ല സിനിമ ഗ്രാന്‍റ്‌മാസ്റ്ററാണെന്നാണ് എന്‍റെ വിശ്വാസം. അതിന്‍റെ അടുത്തെങ്ങുമെത്തുന്നില്ല മിസ്റ്റര്‍ ഫ്രോഡ്. ആ പൊലീസുകാരന്‍ ചന്ദ്രശേഖരന്‍റെ അരകിലോമീറ്റര്‍ സമീപത്തെങ്കിലും നിര്‍ത്താനും പറ്റില്ല ഈ പേരില്ലാത്ത നായകനെ, ഫ്രോഡിനെ.
അടുത്ത പേജില്‍ - ആ വരവും പാട്ടും കൊള്ളയും!