കണ്ണൂര്‍|
VISHNU.NL|
Last Modified വ്യാഴം, 8 മെയ് 2014 (16:27 IST)
തന്നെ മികച്ച സൈനികനാക്കി മാറ്റിയ കേണല്‍ ബിഎസ് ബാലിയെ യാത്രയാക്കുന്നതിനായി അച്ചടക്കമുള്ള സൈനികനായി ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ കണ്ണൂരിലെ പ്രദേശിക സേനാ ആസ്ഥാനത്തെത്തി. കണ്ണൂരിലെ കമാന്‍ഡിങ് ഓഫീസറും സര്‍വോപരി മോഹന്‍ലാലിന്റെ പരിശീലകനും കൂടിയാണ് കേണല്‍ ബാലി.
കാണ്ണുരില്‍ നിന്നും ബാലി സ്ഥലം മാറി പൊവുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കണ്ണൂരിലെ 122 ഇന്‍ഫെന്‍ട്രി ബറ്റായിലനെ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാദേശിക സേനയാക്കി മാറ്റിയത് കേണല്‍ ബിഎസ് ബാലിയുടെ നേതൃത്വത്തിലാണ്.
ഈ സമയത്താണ് ഓണററി ലഫ്റ്റന്റ് പദവി കിട്ടിയ മോഹന്‍ലാല്‍ കണ്ണൂരില്‍ പരിശീലനത്തിനെത്തുന്നത്. പരിശീലന സമയത്ത് തന്റെ സഹപ്രവര്‍ത്തകരായിരുന്നവരെ കണ്ട് സൌഹൃദം പുതുക്കുക എന്ന ഉദ്ദേശം കൂടി ലാലിന്റെ സന്ദര്‍ശനത്തിനു പിന്നിലുണ്ട്.