ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
ഒരു നല്ല കഥയില്ലാതെ പോയതാണ് ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ എന്ന സിനിമയുടെ ന്യൂനത. പറയാനുദ്ദേശിച്ച കഥയ്ക്ക് ആഴമില്ലാതെപോയി. പ്രധാനമന്ത്രിയെ കൊലപ്പെടുത്തി വേറൊരാളെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കം, അതിന്‍റെ ഗൂഢാലോചന ഇതൊക്കെ പറയുമ്പോള്‍ ആരുടെ മുമ്പിലാണ് ഇതൊക്കെ അവതരിപ്പിക്കുന്നത് എന്ന ബോധം മനസില്‍ നിര്‍ത്തേണ്ടിയിരുന്നു. മലയാളികള്‍ ജോസഫ് അലക്സിനെപ്പോലെ തന്നെയാണ്. ആരെയും ചോദ്യം ചെയ്യും. എന്തിനെയും ചോദ്യം ചെയ്യും. അവര്‍ക്ക് മുന്നില്‍ ഈ ഗിമ്മിക്സ് ചെലവാകില്ല.

ഷാജി കൈലാസ് ഒരു സംവിധായകന്‍ എന്ന നിലയില്‍, നന്നായി ഷോട്ടുകള്‍ കമ്പോസ് ചെയ്തു. ആംഗിളുകളില്‍ പുതുമ കൊണ്ടുവരാന്‍ ശ്രമിച്ചു. എന്നാല്‍ തിരക്കഥയില്‍, കഥയുടെ സമ്പൂര്‍ണതയില്‍ ശ്രദ്ധകൊടുത്തില്ല. ഒരു സിനിമയാക്കി മാറ്റിയെടുക്കുന്നതില്‍ തികഞ്ഞ പരാജയം. ആഗസ്റ്റ് 15ല്‍, ദ്രോണയില്‍, റെഡ് ചില്ലീസില്‍, അലിഭായിയില്‍ ഒക്കെ സംഭവിച്ച പാളിച്ചകള്‍ ഒട്ടും കുറവില്ലാതെ അദ്ദേഹത്തിന്‍റെ പ്രസ്റ്റീജ് ചിത്രത്തിലും ആവര്‍ത്തിച്ചു. വീഴ്ചകളില്‍ നിന്ന് പഠിക്കുകയല്ല, കൂടുതല്‍ ആഴത്തിലേക്ക് വീഴുകയാണ് ഈ സംവിധായകന്‍ എന്ന് പറയേണ്ടിവന്നതില്‍ വിഷമമുണ്ട്.

ടെക്നിക്കല്‍ സൈഡില്‍ കിംഗ് ആന്‍റ് കമ്മീഷണര്‍ മെച്ചമാണ്. എന്നാല്‍ ചില സ്ഫോടനരംഗങ്ങള്‍ ഗ്രാഫിക്സ് ചെയ്തത് ബോറായി. എഡിറ്റിംഗും ഛായാഗ്രഹണവും ഗംഭീരം, ചടുലം. പക്ഷേ ലാഗ് ചെയ്യുന്ന സീനുകളായതിനാല്‍ ആ ചടുലത അധികം അനുഭവപ്പെടുന്നില്ല എന്നുമാത്രം.

WEBDUNIA|
ക്ലൈമാക്സില്‍ ശത്രുക്കളെയെല്ലാം നിഗ്രഹിച്ച് വിജയശ്രീലാളിതരായി, വീരപുരുഷന്‍‌മാരായി മടങ്ങിയെത്തുന്ന ജോസഫ് അലക്സിനും ഭരത്ചന്ദ്രനും പ്രധാനമന്ത്രി ഒരു ഓഫര്‍ മുന്നോട്ടുവയ്ക്കുന്നു. അടുത്ത മിഷന്‍ - അണ്ടര്‍വേള്‍ഡ് ഡോണ്‍ ‘ഡി’. അതായത് ദാവൂദ് ഇബ്രാഹിമിനെ ലക്‍ഷ്യം വയ്ക്കുക. എന്‍റെ ദൈവങ്ങളേ, അധികം വൈകാതെ മലയാളികള്‍ അതിനും സാക്‍ഷ്യം വഹിക്കേണ്ടി വരും!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :